ഇരിട്ടിയില്‍ ആര്‍എസ്എസ് കേന്ദ്രത്തില്‍ ബോംബ് പിടികൂടി
കുറച്ചു ദിവസം മുമ്പാണ് സമീപപ്രദേശമായ പൂരമരത്ത് കശുവണ്ടി പെറുക്കുന്നതിനിടെ ബോംബ് പൊട്ടി ഒരാള്‍ക്ക് പരിക്കേറ്റിരുന്നു

ഇരിട്ടി: കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിക്കടുത്ത് ഉളിയില്‍ കല്ലേരിക്കല്‍ പാച്ചിലാളത്ത് ആര്‍എസ്എസ് കേന്ദ്രത്തില്‍നിന്ന് ബോംബ് പിടികൂടി. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മഹേഷിന്റെ വീടിനു സമീപത്തെ വയലില്‍ നിന്നാണ് ബോംബുകള്‍ പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് നടത്തിയ പരിശോധനയിലാണ് നാടന്‍ ബോംബ് കണ്ടെടുത്തത്. കുറച്ച് ദിവസങ്ങള്‍ക്കു മുമ്പും സമീപപ്രദേശത്തു നിന്ന് ബോംബുകള്‍ പിടികൂടിയിരുന്നു. കുറച്ചു ദിവസം മുമ്പാണ് സമീപപ്രദേശമായ പൂരമരത്ത് കശുവണ്ടി പെറുക്കുന്നതിനിടെ ബോംബ് പൊട്ടി ഒരാള്‍ക്ക് പരിക്കേറ്റിരുന്നു.
സംഭവത്തില്‍ സമഗ്രാന്രേഷണം നടത്തണമെന്ന് എസ്ഡിപിഐ പേരാവൂര്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സമാധാനന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ ഇടയ്ക്കിടെ ബോംബ് ശേഖരവും ആയുധങ്ങളും പിടികൂടുന്നത് ജനങ്ങളെ ഭീതിയിലായ്ത്തിയിരിക്കുകയാണ്. നാട്ടില്‍ കലാപത്തിനു കോപ്പുകൂട്ടാനുളള ശ്രമങ്ങളാണ് ആര്‍എസ്എസ് നടത്തുന്നത്. ഇതിനെതിരേ ശക്തമായ പോലിസ് അന്വേഷണം ഉണ്ടാവണം. ബോംബ് ശേഖരത്തിന് പിന്നിലെ കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണം. അല്ലാത്തപക്ഷം ബഹുജനങ്ങളെ അണിനിരത്തി ശക്തമായ സമരത്തിന് പാര്‍ട്ടി നേതൃത്വം നല്‍കും. മണ്ഡലം പ്രസിഡന്റ് സത്താര്‍ ഉളിയില്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി അശ്‌റഫ് നടുവനാട്, യൂനുസ് ഉളിയില്‍, പി പി അബ്ദുല്ല സംബന്ധിച്ചു.
RELATED STORIES
ഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്കു...
27 Sep 2023 11:10 AM GMTജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTസൈനികനെ മര്‍ദ്ദിച്ച് മുതുകില്‍ 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്‍പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMTപാനായിക്കുളം സിമി കേസ്: എന്‍ഐഎയുടെ ഹരജി സുപ്രിംകോടതി തള്ളി
21 Sep 2023 9:32 AM GMT