Latest News

ക്രിസ്മസ് കരോളിനിടെ സംഘർഷം; സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു

ക്രിസ്മസ് കരോളിനിടെ സംഘർഷം; സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു
X

ആലപ്പുഴ: ആലപ്പുഴ നൂറനാട് കരിമുളക്കലിൽ ക്രിസ്മസ് കരോൾ പരിപാടിക്കിടയിൽ സംഘർഷം . ഇന്നലെ രാത്രി 11.30ഓടെയായിരുന്നു സംഭവം. പ്രദേശത്തെ ‘യുവ’യും ‘ലിബർട്ടി’യുമെന്ന രണ്ടു ക്ലബ്ബുകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ച കരോൾ സംഘങ്ങളാണ് ഏറ്റുമുട്ടിയത്.

വർഷങ്ങളായി നൂറനാട് മേഖലയിൽ പ്രവർത്തിച്ചിരുന്ന യുവ ക്ലബ്ബിൽ ഉണ്ടായ ആഭ്യന്തര അഭിപ്രായഭിന്നതകളെ തുടർന്ന് ഒരു വിഭാഗം പ്രവർത്തകർ പിരിഞ്ഞുപോയി ‘ലിബർട്ടി’ എന്ന പേരിൽ പുതിയ ക്ലബ്ബ് രൂപീകരിച്ചിരുന്നു. ഇതിനെ തുടർന്ന് ഇരുക്ലബ്ബുകൾക്കിടയിൽ നിലനിന്നിരുന്ന വൈരാഗ്യമാണ് വീടുകളിൽ കരോൾ പരിപാടികൾ നടത്തുന്നതിനിടെ അക്രമത്തിൽ കലാശിച്ചതെന്നാണ് വിവരം.

സംഭവത്തിൽ സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. തുടർന്ന് നൂറനാട് പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Next Story

RELATED STORIES

Share it