Sub Lead

റെയില്‍വേ ട്രാക്കിലെ മൃതദേഹം; യുവാവിനെ കൊലപ്പെടുത്തി കത്തിച്ചതെന്ന് തെളിഞ്ഞു, പ്രതി പിടിയില്‍

റെയില്‍വേ ട്രാക്കിലെ മൃതദേഹം; യുവാവിനെ കൊലപ്പെടുത്തി കത്തിച്ചതെന്ന് തെളിഞ്ഞു, പ്രതി പിടിയില്‍
X

കൊച്ചി: എറണാകുളം പുല്ലേപ്പടിയില്‍ റെയില്‍വേ ട്രാക്കില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു. ഫോര്‍ട്ടുകൊച്ചി മാനാശ്ശേരി സ്വദേശി ജോബ് ആണ് കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് ജോബിന്റെ അയല്‍വാസി മാനാശ്ശേരി സ്വദേശി ബിനോയ് ആണ് അറസ്റ്റിലായത്. പുതുവര്‍ഷദിനത്തില്‍ കൊച്ചിയിലുണ്ടായ കവര്‍ച്ചാക്കേസിലെ പ്രതികളായ ഇരുവരും മോഷണ മുതല്‍ പങ്കുവയ്ക്കുന്നതിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലിസ് അറിയിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് എറണാകുളം പുല്ലേപ്പടി ഭാഗത്തെ ആളൊഴിഞ്ഞ പ്രദേശത്തിന് സമീപം റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

Body found on railway track; Young man was found murdered and set on fire

Next Story

RELATED STORIES

Share it