Sub Lead

ഗംഗയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവം; കേന്ദ്രത്തിനും ബിഹാര്‍, യുപി സര്‍ക്കാരുകള്‍ക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

നദിയില്‍ മൃതദേഹങ്ങള്‍ കാണാനിടയായ പ്രശ്‌നത്തില്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് നാലാഴ്ചയ്ക്കുള്ളില്‍ റിപോര്‍ട്ട് കൈമാറാനും കമ്മീഷന്‍ നിര്‍ദേശിച്ചു. ഗംഗയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ തള്ളുകയാണെന്നും ഇതില്‍ നടപടി വേണമെന്നുമാവശ്യപ്പെട്ട് ലഭിച്ച പരാതിയിലാണ് കമ്മീഷന്‍ ഇടപെടല്‍.

ഗംഗയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവം; കേന്ദ്രത്തിനും ബിഹാര്‍, യുപി സര്‍ക്കാരുകള്‍ക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍
X

ന്യൂഡല്‍ഹി: ഗംഗാ നദിയില്‍ നിരവധി മൃതദേഹങ്ങള്‍ ഒഴുകിനടന്ന സംഭവത്തില്‍ കേന്ദ്ര ജല്‍ ശക്തി മന്ത്രാലയത്തിനും ഉത്തര്‍പ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു. രണ്ടുസംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാര്‍ക്കും കേന്ദ്ര ജല്‍ശക്തി മന്ത്രാലയം സെക്രട്ടറിക്കുമാണ് നോട്ടീസ് അയച്ചത്. നദിയില്‍ മൃതദേഹങ്ങള്‍ കാണാനിടയായ പ്രശ്‌നത്തില്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് നാലാഴ്ചയ്ക്കുള്ളില്‍ റിപോര്‍ട്ട് കൈമാറാനും കമ്മീഷന്‍ നിര്‍ദേശിച്ചു. ഗംഗയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ തള്ളുകയാണെന്നും ഇതില്‍ നടപടി വേണമെന്നുമാവശ്യപ്പെട്ട് ലഭിച്ച പരാതിയിലാണ് കമ്മീഷന്‍ ഇടപെടല്‍.

മൃതദേഹങ്ങള്‍ ഗംഗയില്‍ തള്ളുന്നത് ദേശീയ ജല്‍ശക്തി മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ജനങ്ങളെ ബോധവത്കരിക്കുന്നതിലും പകുതി കത്തിച്ചതോ കത്തിക്കാത്തതോ ആയ മൃതദേഹങ്ങള്‍ ഗംഗയിലേക്ക് തള്ളുന്നുണ്ടോയെന്ന് പരിശോധിക്കുന്നതില്‍ പൊതു അധികാരികള്‍പരാജയപ്പെട്ടെന്ന് കമ്മീഷന്‍ കുറ്റപ്പെടുത്തി. ജല്‍ശക്തി മന്ത്രാലയത്തിന്റെ നാഷനല്‍ മിഷന്‍ ഫോര്‍ ക്ലീന്‍ ഗംഗ പദ്ധതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നതിന് തുല്യമാണ് ഗംഗാ നദിയില്‍ മൃതദേഹങ്ങള്‍ ഒഴിക്കുന്നത്.

ഗംഗയില്‍ പൊങ്ങിക്കിടക്കുന്ന ഈ മൃതദേഹങ്ങള്‍ കൊവിഡ് 19 ബാധിതരുടേതാണെന്ന് ആശങ്ക പ്രകടിപ്പിച്ച നിരവധി മാധ്യമറിപോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ 2021 മെയ് 11 ന് കമ്മീഷന് പരാതി ലഭിച്ചതായി റിപോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തിലുള്ള മലിനീകരണം ഗംഗയെയും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് നദിയെ ആശ്രയിക്കുന്ന എല്ലാവരെയും സാരമായി ബാധിക്കുന്നതാണ്. ഈ മൃതദേഹങ്ങള്‍ കൊവിഡ് ഇരകളുടേതല്ലെങ്കില്‍പോലും അത്തരം നടപടികളും സംഭവങ്ങളും സമൂഹത്തിന് മൊത്തത്തില്‍ ലജ്ജാകരമാണ്.

ഇത് മരണപ്പെട്ടവരുടെ പോലും മനുഷ്യാവകാശം ലംഘിക്കുന്നതിന് തുല്യമാണെന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു. നരാഹി പ്രദേശത്തെ ഉജിയാര്‍, കുല്‍ഹാദിയ, ഭരൗലി മേഖലകളിലായി 52 മൃതദേഹങ്ങള്‍ പൊങ്ങിക്കിടക്കുന്നതായി ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയിലെ താമസക്കാരാണ് പറഞ്ഞത്. ബിഹാറില്‍നിന്നും ഗംഗയില്‍ മൃതദേഹങ്ങള്‍ പൊങ്ങിക്കിടക്കുന്നതായ റിപോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. മധ്യപ്രദേശിലും മൃതദേഹങ്ങളില്‍ നദിയില്‍ ഒഴുക്കിയതായ വാര്‍ത്തകളുണ്ടായിരുന്നു.

Next Story

RELATED STORIES

Share it