കണ്ണിലൂടെയും മൂക്കിലൂടെയും രക്തം വരുന്നു; അതി രൂക്ഷമായ അന്തരീക്ഷ മലിനീകരണത്തില്‍ പൊറുതിമുട്ടി ബാങ്കോക്ക്
അന്തരീക്ഷ മലിനീകരണം സൃഷ്ടിച്ച ആരോഗ്യപ്രശ്‌നങ്ങള്‍ വ്യക്തമാക്കുന്ന ഭീതിപ്പെടുത്തുന്ന നിരവധി ചിത്രങ്ങളാണ് പലരും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുള്ളത്.

തലസ്ഥാനത്ത് ത്വക്ക് രോഗങ്ങള്‍ ഉള്‍പ്പടെയുള്ള വിവിധങ്ങളായ അസുഖങ്ങളാല്‍ ആശുപത്രികളില്‍ ചികില്‍സ തേടിയെത്തുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ദിവസങ്ങള്‍ക്കിടെ ഉണ്ടായിട്ടുള്ളത്. അന്തരീക്ഷ മലിനീകരണം സൃഷ്ടിച്ച ആരോഗ്യപ്രശ്‌നങ്ങള്‍ വ്യക്തമാക്കുന്ന ഭീതിപ്പെടുത്തുന്ന നിരവധി ചിത്രങ്ങളാണ് പലരും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുള്ളത്.
രക്തമിറങ്ങിയ കണ്ണുകളുടെ ചിത്രങ്ങളാണ് പലരും പങ്കുവച്ചത്. മൂക്കിലൂടെ രക്തംവരുന്ന അവസ്ഥയുണ്ടെന്നും ചിലര്‍ പരാതിപ്പെടുന്നു. തലസ്ഥാനത്തിനു ചുറ്റുമുള്ള 41 പ്രദേശങ്ങളില്‍ മലിനീകരണതോത് ഭീതിദമായി ഉയര്‍ന്നതായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് വ്യക്തമാക്കുന്നു.
മലിനീകരണവുമായി ബന്ധപ്പെട്ട ഹാഷ് ടാഗുകളാണ് സാമൂഹിക മാധ്യമങ്ങളിലെങ്ങും. വീടിനു വെളിയിലിറങ്ങുന്നവര്‍ മാസ്‌ക് ധരിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മലിനീകരണത്തോത് പരിധിവിട്ടതോടെ തായ് തലസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഡീസല്‍ ഉപയോഗിച്ചുള്ള വാഹനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. പൊതുസ്ഥലങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള വസ്തുക്കള്‍ കത്തിക്കുന്നതിനും വിലക്കുണ്ട്.
RELATED STORIES
ജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTവിദ്വേഷ പ്രസംഗം 80 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെന്ന്...
26 Sep 2023 9:43 AM GMTദാദാ സാഹേബ് ഫാല്‍കെ പുരസ്കാരം ഇതിഹാസ നായിക വഹീദ റഹ്മാന്
26 Sep 2023 9:37 AM GMTപാര്‍ട്ടിക്കെതിരെ വാര്‍ത്ത നല്കുന്ന മാധ്യമപ്രവര്‍ത്തകരെ ...
26 Sep 2023 6:14 AM GMTമണിപ്പൂരില്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു
26 Sep 2023 4:42 AM GMTകര്‍ണാടകയില്‍ മുസ് ലിം പള്ളിയില്‍ക്കയറി കാവി പതാക കെട്ടി; അന്വേഷണം...
25 Sep 2023 4:24 PM GMT