ബ്ലാക്ക് ഫംഗസ് രോഗബാധ: എറണാകുളം, പത്തനംതിട്ട സ്വദേശികളായ നാലുപേര്‍ മരിച്ചു
കൊച്ചി: മ്യൂക്കര്‍മൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് രോഗബാധിതരായി എറണാകുളം, കോട്ടയം ജില്ലകളിലെ വിവിധ ആശുപത്രികളിലായി ചികില്‍സയിലുണ്ടായിരുന്ന നാലുപേര്‍ മരിച്ചു. ഇവരില്‍ രണ്ടുപേര്‍ എറണാകുളം ജില്ലയിലുള്ളവരാണ്. ആലുവ സ്വദേശി ജുമൈലത്ത് ഇബ്രാഹിം (50), കളമശ്ശേരി എച്ച്എംടി സ്വദേശി ചന്തു (77) എന്നിവരാണ് മരിച്ചത്. മറ്റു രണ്ടുപേര്‍ പത്തനംതിട്ട സ്വദേശികളാണ്. ഇവര്‍ എറണാകുളത്തെ സ്വകാര്യാശുപത്രിയില്‍ ചികില്‍സ സ്വീകരിച്ചവരാണ്.
ഇവരില്‍ ഒരാള്‍ എറണാകുളത്തും മറ്റൊരാള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലുമായി രോഗം ഗുരുതരമായി മരണമടഞ്ഞു. ആറ് മ്യൂക്കര്‍മൈക്കോസിസ് കേസുകളാണ് എറണാകുളം ജില്ലയില്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ ഒരാളായ 58 വയസ്സുള്ള നോര്‍ത്ത് പറവൂര്‍ സ്വദേശി കോട്ടയം മെഡിക്കല്‍ കോളജിലും മറ്റൊരാളായ മൂക്കന്നൂര്‍ സ്വദേശി (45 വയസ്) എറണാകുളത്തെ സ്വകാര്യാശുപത്രിയിലും ചികില്‍സയിലാണ്.
RELATED STORIES
ഉമര്‍ ഫൈസിക്കെതിരായ പ്രസംഗം: കെ എസ് ഹരിഹരനെതിരേ എസ് കെഎസ്എസ്എഫ്
14 May 2024 4:31 PM GMTകോണ്‍ഗ്രസ് അവിശ്വാസത്തെ അനുകൂലിച്ച് സിപിഎം അംഗങ്ങള്‍; രാമങ്കരിയില്‍...
14 May 2024 4:20 PM GMTഹജ്ജ് 2024: കേരളത്തില്‍നിന്നുള്ള ആദ്യ വിമാനം 21ന് പുലര്‍ച്ചെ...
14 May 2024 2:16 PM GMTവിദ്വേഷപ്രസംഗങ്ങള്‍: മോദിയെ തിരഞ്ഞെടുപ്പില്‍ നിന്ന് അയോഗ്യനാക്കണമെന്ന...
14 May 2024 11:57 AM GMTഹജ്ജ് 2024: നിയമലംഘകരെ കണ്ടെത്താന്‍ മക്കയിലെ താമസകേന്ദ്രങ്ങളില്‍...
14 May 2024 9:52 AM GMTസംസ്ഥാനത്ത് മഴ കനക്കും; രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട്
14 May 2024 9:50 AM GMT