Sub Lead

ഫോണില്‍ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; ബിജെപി നേതാവ് പരാതി നല്‍കി

തന്റെ സ്വകാര്യ മൊബൈല്‍ നമ്പറില്‍ വിളിച്ച അജ്ഞാതന്‍ തന്നെ അധിക്ഷേപിക്കുകയും എത്രനാള്‍ സ്വയം രക്ഷിക്കാമെന്ന് ചോദിക്കുകയും ചെയ്തു. തന്റെ നാള്‍ എണ്ണപ്പെട്ടെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

ഫോണില്‍ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി;  ബിജെപി നേതാവ് പരാതി നല്‍കി
X

ന്യൂഡല്‍ഹി: അജ്ഞാത വ്യക്തി ഫോണില്‍ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) നേതാവ് വിനയ് കത്യാര്‍ നോര്‍ത്ത് അവന്യൂ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. തന്റെ സ്വകാര്യ മൊബൈല്‍ നമ്പറില്‍ വിളിച്ച അജ്ഞാതന്‍ തന്നെ അധിക്ഷേപിക്കുകയും എത്രനാള്‍ സ്വയം രക്ഷിക്കാമെന്ന് ചോദിക്കുകയും ചെയ്തു. തന്റെ നാള്‍ എണ്ണപ്പെട്ടെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

എവിടെ നിന്നാണ് വിളിക്കുന്നതെന്ന് ആരാഞ്ഞപ്പോള്‍ ജന്ദര്‍ മന്ദിറില്‍നിന്നാണെന്ന് പറഞ്ഞ വ്യക്തി പിന്നീട് ഫോണില്‍ സ്വിച്ച് ഓഫ് ചെയ്തതായും വിനായ് കത്യാര്‍ പറഞ്ഞു. കോള്‍ വന്നപ്പോള്‍ താന്‍ നോര്‍ത്ത് അവന്യൂവിലെ തന്റെ ഫ്‌ലാറ്റിലായിരുന്നുവെന്നും കത്യാര്‍ വ്യക്തമാക്കി. ഇന്ത്യന്‍ പീനല്‍ കോഡിലെ (ഐപിസി) സെക്ഷന്‍ 506 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

Next Story

RELATED STORIES

Share it