ബിജെപിയുടെ വരവില്‍ ഇന്ത്യയിലെ മുസ്‌ലിംകള്‍ ഭയക്കേണ്ടതില്ല: അസദുദ്ദീന്‍ ഉവൈസി
ഹൈദരാബാദ്: ഭൂരിപക്ഷത്തോടെ ബിജെപി വീണ്ടും ഭരണത്തില്‍ എത്തിയതില്‍ രാജ്യത്തെ മുസ്‌ലിംകള്‍ ഭയക്കേണ്ട കാര്യമില്ലെന്ന് എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീന്‍ ഉവൈസി.
രാജ്യത്തിന്റെ ഭരണഘടന എല്ലാ പൗരന്‍മാര്‍ക്കും മതസ്വാതന്ത്രം നല്‍കുന്നുണ്ടെന്നും മുസ്‌ലിംകള്‍ക്ക് അവരുടെ വിശ്വാസങ്ങള്‍ പിന്തുടരാനും പള്ളികള്‍ സന്ദര്‍ശിക്കാനും ഭയപ്പെടേണ്ടതില്ലെന്നും ഉവൈസി പറഞ്ഞു. ഹൈദരാബാദിലെ മക്ക മസ്ജിദില്‍ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
മോദിക്ക് ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിയുമെങ്കില്‍ നമുക്ക് പള്ളികള്‍ സന്ദര്‍ശിക്കാം. മുസ്‌ലിംകള്‍ ഈ രാജ്യത്തെ കുടിയാന്‍മാരല്ലെന്നും അദ്ദേഹം പറഞ്ഞു. മോദിക്ക് ഗുഹക്കുള്ളില്‍ പോയി ധ്യാനമിരിക്കാമെങ്കില്‍ മുസ്‌ലിംകള്‍ക്കും പള്ളികളില്‍ പോയിരുന്ന് പ്രാര്‍ത്ഥിക്കാം. മുന്നൂറില്‍ കൂടുതല്‍ സീറ്റുകള്‍ നേടുന്നത് അത്രവലിയ കാര്യമായി കണക്കാക്കേണ്ടതില്ല. ബിജെപിയുടെ മുന്നൂറ് സീറ്റുകളൊന്നും നമ്മുടെ അവകാശങ്ങളെ എടുത്തുകളയുന്നില്ല. ഉവൈസി പറഞ്ഞു. പിടിഎ റിപോര്‍ട്ട് ചെയ്യുന്നു.
RELATED STORIES
തമിഴ്നാട്ടില്‍ എംജിആര്‍ പ്രതിമയില്‍ കാവി ഷാളണിയിച്ചു; പ്രതിഷേധം
28 Sep 2023 3:06 PM GMTമുസ് ലിം എംപിക്കെതിരായ തീവ്രവാദി പരാമര്‍ശം; എംപിമാരുടെ പരാതി...
28 Sep 2023 2:23 PM GMTഎം എസ് സ്വാമിനാഥന് അന്തരിച്ചു
28 Sep 2023 9:25 AM GMTപ്രവാചക സ്മരണയില്‍ നബിദിനം ആഘോഷിച്ചു
28 Sep 2023 5:52 AM GMTസംസാരിക്കാന്‍ കഴിയുമായിരുന്നില്ല, രക്തമൊലിക്കുന്നുണ്ടായിരുന്നു;...
28 Sep 2023 5:41 AM GMTജാമിയ മില്ലിയ ഇസ്ലാമിയ ലോക സര്‍വ്വകലാശാല റാങ്കിംഗില്‍ രണ്ടാം സ്ഥാനത്ത്
28 Sep 2023 5:13 AM GMT