Sub Lead

സ്വകാര്യദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടിയ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ അറസ്റ്റില്‍

സ്വകാര്യദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടിയ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ അറസ്റ്റില്‍
X

ചെന്നൈ: സ്വകാര്യദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയില്‍ നിന്നും പണവും സ്വര്‍ണവും തട്ടിയ യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍. സെമ്പക്കം സ്വദേശിയായ ല്യാസ് തമിഴരശനാണ് (24) പിടിയിലായതെന്ന് പോലിസ് അറിയിച്ചു. ഇയാള്‍ ചെങ്കല്‍പേട്ട ജില്ലയിലെ യുവമോര്‍ച്ച ഭാരവാഹിയാണ്. യുവതിയില്‍ നിന്നും 20 ലക്ഷം രൂപയും 20 പവന്‍ സ്വര്‍ണവും ഇയാള്‍ തട്ടിയെടുത്തു. മറ്റു നിരവധി സ്ത്രീകളില്‍ നിന്നും ഇയാള്‍ ഇത്തരത്തില്‍ പണവും സ്വര്‍ണവും തട്ടിയതായും പോലിസ് കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ മറ്റു രണ്ടുസ്ത്രീകള്‍ കൂടി ഇയാള്‍ക്കെതിരെ പരാതി നല്‍കിയതായി പോലിസ് അറിയിച്ചു. ഇയാളുടെ ലാപ്‌ടോപ്, ഫോണ്‍ എന്നിവയില്‍നിന്നു പത്തിലേറെ സ്ത്രീകളുടെ സ്വകാര്യദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

Next Story

RELATED STORIES

Share it