അലിയുടെ മാത്രമല്ല, ബജ്‌റംഗ് ബാലിയുടെ വോട്ടും നിങ്ങള്‍ക്കു ലഭിക്കില്ല; യോഗിക്ക് മറുപടിയുമായി മായാവതി
അലിയും ബജ്‌റംഗ് ബാലിയും ഞങ്ങള്‍ക്ക് തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നല്‍കും
BY BSR13 April 2019 3:56 PM GMT

X
BSR13 April 2019 3:56 PM GMT
ബദായൂന്‍: തിരഞ്ഞെടുപ്പില്‍ അലിയുടെ മാത്രമല്ല, ബജ്‌റംഗ് ബാലിയുടെ വോട്ടും നിങ്ങള്‍ക്കു ലഭിക്കില്ലെന്നു ബിഎസ്പി നേതാവ് മായാവതി പറഞ്ഞു. എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യസ്ഥാനാര്‍ഥി ധര്‍മേന്ദ്ര യാദവിന്റെ പ്രചാരണയോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ മറുപടിയുമായി രംഗത്തെത്തിയത്. ബജ്‌റംഗ് ബാലി ദലിതനാണെന്നും വനവാസിയാണെന്നും യോഗി തന്നെ നേരത്തേ പറഞ്ഞിട്ടുണ്ട്. ഞങ്ങളുടെ പൂര്‍വികരെ കുറിച്ച് ഓര്‍മിപ്പിച്ചതിനു യോഗിയോട് ഏറെ നന്ദിയുണ്ട്. അലിയും ബജ്‌റംഗ് ബാലിയും ഞങ്ങള്‍ക്ക് തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നല്‍കും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നമോ നമോ എന്നു പറഞ്ഞവര്‍ ഇക്കുറി ജയ് ഭീം മുഴക്കി ബിജെപിയെ അധികാരത്തില്‍നിന്ന് പുറത്തെറിയുമെന്നും അത് രാജ്യത്തിന്റെ ആവശ്യമാണെന്നും മായാവതി പറഞ്ഞു.
Next Story
RELATED STORIES
ഇന്ത്യന് രാഷ്ട്രപതിയും പ്രതീകാത്മക രാഷ്ട്രീയവും
31 Aug 2022 9:29 AM GMTമനുവിലേക്കു മടങ്ങുന്ന ഇന്ത്യന് സര്വകലാശാലകള്
31 Aug 2022 9:25 AM GMTചോദ്യം ചെയ്യാതെ അനുസരിക്കുന്ന ദലിതുകള്ക്കാണ് അധികാരം
31 Aug 2022 9:20 AM GMTദ്വൈവാരിക 2018 ഒക്ടോബര് 1-15
14 Oct 2018 10:09 AM GMTദ്വൈവാരിക 2018 സെപ്തംബര് 16-30
25 Sep 2018 12:02 PM GMTദ്വൈവാരിക 2018 സെപ്തംബര് 1-15
5 Sep 2018 8:08 AM GMT