Sub Lead

പാര്‍ട്ടി ഓഫിസില്‍ ബിജെപി പ്രവര്‍ത്തകയെ 'സ്പര്‍ശിച്ച്' നേതാവ്; വിശദീകരണം തേടി(video)

പാര്‍ട്ടി ഓഫിസില്‍ ബിജെപി പ്രവര്‍ത്തകയെ സ്പര്‍ശിച്ച് നേതാവ്; വിശദീകരണം തേടി(video)
X

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയിലെ ബിജെപി ജില്ലാ ഓഫിസില്‍ പാര്‍ട്ടി പ്രവര്‍ത്തകയെ സ്പര്‍ശിച്ച് ജില്ലാ പ്രസിഡന്റ് അമര്‍ കിഷോര്‍ കാശ്യപ്. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ അമര്‍ കിഷോര്‍ കാശ്യപില്‍ നിന്നും സംസ്ഥാന നേതൃത്വം വിശദീകരണം തേടി. തനിക്ക് അസുഖമാണെന്നും വിശ്രമിക്കാന്‍ സ്ഥലം വേണമെന്നും യുവതി പറഞ്ഞുവെന്നും സ്ഥലം നല്‍കിയെന്നുമാണ് അമര്‍ കിഷോര്‍ കാശ്യപ് ഇപ്പോള്‍ പറയുന്നത്. '' സ്ത്രീ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകയാണ്. അവള്‍ എന്നെ വിളിച്ചു. പ്രസിഡന്റേ എനിക്ക് വയ്യ, വിശ്രമിക്കണം. കിടക്കാന്‍ സ്ഥലം തരണം. അങ്ങനെയാണ് ഞാന്‍ അവരെ കാറില്‍ കൊണ്ടുവന്ന് ഓഫിസില്‍ താമസിപ്പിച്ചത്.''- അമര്‍ കിഷോര്‍ പറയുന്നു.

പക്ഷേ, ഇയാള്‍ കോണിപ്പടിയില്‍ വച്ച് യുവതിയെ സ്പര്‍ശിക്കുന്നതും മറ്റുമെല്ലാം സിസിടിവി ദൃശ്യങ്ങളില്‍ കാണാം. കോണിപ്പടി കയറുമ്പോള്‍ യുവതിക്ക് തല കറങ്ങിയെന്നും അപ്പോള്‍ വീഴാതിരിക്കാന്‍ ശരീരത്തില്‍ പിടിക്കേണ്ടി വന്നെന്നും അമര്‍ കിഷോര്‍ പറയുന്നു. പാര്‍ട്ടി പ്രവര്‍ത്തകയെ സഹായിക്കുന്നത് കുറ്റമാണോ എന്നും അമര്‍ കിഷോര്‍ ചോദിച്ചു. എന്തായാലും മറ്റൊരു പാര്‍ട്ടി പ്രവര്‍ത്തകന്റെ പരാതിയില്‍ സംസ്ഥാന നേതൃത്വം വിശദീകരണം ചോദിച്ചു.


Next Story

RELATED STORIES

Share it