കര്‍ണാടകയില്‍ മുതിര്‍ന്ന ബിജെപി നേതാവ് രാജിവച്ച് കോണ്‍ഗ്രസിലേക്ക്

ബംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങള്‍ ശക്തമായിരിക്കെ കര്‍ണാടകയില്‍ ബിജെപിക്ക് വീണ്ടും കനത്ത തിരിച്ചടി. മുതിര്‍ന്ന ബിജെപി നേതാവും ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗ(എം.എല്‍സി)വും ബാബുറാവു ചിഞ്ചന്‍സുര്‍ കൗണ്‍സില്‍ ചെയര്‍പേഴ്‌സനുമായ ബസവരാജ് ഹൊരാട്ടി രാജിവച്ചു. മാര്‍ച്ച് 25ന് ഇദ്ദേഹം കോണ്‍ഗ്രസില്‍ ചേരുമെന്നാണ് റിപോര്‍ട്ട്. ഇതോടെ മാര്‍ച്ച് മാസത്തില്‍ മാത്രം രാജിവയ്ക്കുന്ന രണ്ടാമത്തെ ബിജെപി എംഎല്‍സിയാണ് ബസവരാജ് ഹൊരാട്ടി. സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാറിനെതിരേ അഴിമതി ആരോപണമുന്നയിച്ച് പുട്ടണ്ണ എന്ന എംഎല്‍സി കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. നാലുതവണ ലെജിസ്ലേറ്റീവ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ബാബുറാവു 2018ലെ അസംബ്ലി തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെയാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നിരവധി ബിജെപി നേതാക്കളാണ് പാര്‍ട്ടിവിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. രണ്ട് മുന്‍ എംഎല്‍എമാരും മൈസൂരു മുന്‍ മേയറും കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. കൊല്ലഗല്‍ മുന്‍ എംഎല്‍എയും എസ് സി മോര്‍ച്ച വൈസ് പ്രസിഡന്റുമായ ജി എന്‍ നഞ്ചുണ്ട സ്വാമി, വിജയപുര മുന്‍ എംഎല്‍എ മനോഹര്‍ ഐനാപൂര്‍, മൈസൂരു മുന്‍ മേയര്‍ പുരുഷോത്തം എന്നിവരും നേരത്തേ ബിജെപി വിട്ടിരുന്നു.
RELATED STORIES
പുറത്തീല് പള്ളി അഴിമതി: മുസ് ലിം ലീഗ് ജില്ലാ നേതാവ് കെ പി താഹിറില്...
9 Jun 2023 4:27 PM GMTകൂടുതല് ബോഗികള് കത്തിക്കാന് ലക്ഷ്യമിട്ടെന്ന് കണ്ണൂര് ട്രെയിന്...
9 Jun 2023 2:50 PM GMTപുനര്ജ്ജനി പദ്ധതി: വി ഡി സതീശനെതിരേ വിജിലന്സ് അന്വേഷണത്തിന് ഉത്തരവ്
9 Jun 2023 2:41 PM GMTഅമ്പൂരി രാഖി വധക്കേസ്: മൂന്ന് പ്രതികള്ക്കും ജീവപര്യന്തം തടവ്
9 Jun 2023 2:25 PM GMTമണിപ്പൂരില് വീണ്ടും സംഘര്ഷം; മൂന്നുപേര് കൊല്ലപ്പെട്ടു; മരിച്ചവരുടെ...
9 Jun 2023 2:14 PM GMTബ്രിജ് ഭൂഷണ് വനിതാ താരങ്ങളെ ഉപദ്രവിക്കുന്നത് നേരില് കണ്ടിട്ടുണ്ട്:...
9 Jun 2023 9:20 AM GMT