Sub Lead

കര്‍ണാടകയില്‍ ബിജെപി എംഎല്‍എയുടെ കാറുകള്‍ കത്തിച്ചു

കര്‍ണാടകയില്‍ ബിജെപി എംഎല്‍എയുടെ കാറുകള്‍ കത്തിച്ചു
X

ബെംഗളൂരു: കര്‍ണാടകയില്‍ ബിജെപി എംഎല്‍എയുടെ കാറുകള്‍ കത്തിച്ചു. എംഎല്‍എ സതീഷ് റെഡ്ഡിയുടെ ബൊമ്മനഹള്ളിയിലെ വീടിന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറുകളില്‍ രണ്ടെണ്ണമാണ് അജ്ഞാതര്‍ കത്തിച്ചത്.

വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. അജ്ഞാതസംഘം കാര്‍പ്പോര്‍ച്ചില്‍ പ്രവേശിക്കുകയും കാറിന് തീയിടുകയുമായിരുന്നുവെന്നാണ് സിസിടിവി ക്യാമറകളില്‍ നിന്ന് വ്യക്തമായത്. എന്നാല്‍ പ്രതികളുടെ മുഖം ക്യാമറയില്‍ വ്യക്തമല്ല. ഇവരെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.

എന്നാല്‍ സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണെന്നാണ് എംഎല്‍എയുടെ ആരോപണം. എംഎല്‍എയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ച പോലിസ് സമീപ പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ച് വരികയാണ്. തൊട്ടടുത്തുള്ള പെട്രോള്‍ പമ്പിലെയും സിസിടിവി ക്യാമറകള്‍ പരിശോധിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it