Sub Lead

ഉത്തര്‍പ്രദേശില്‍ ബിജെപി എംഎല്‍എയ്‌ക്കെതിരേ ബലാല്‍സംഗത്തിനു കേസെടുത്തു

ഉത്തര്‍പ്രദേശില്‍ ബിജെപി എംഎല്‍എയ്‌ക്കെതിരേ ബലാല്‍സംഗത്തിനു കേസെടുത്തു
X

ലക്‌നോ: ഉത്തര്‍പ്രദേശില്‍ ബിജെപി എംഎല്‍എയ്‌ക്കെതിരേ പോലിസ് ബലാല്‍സംഗത്തിന് കേസെടുത്തു. ഭാദോഹിയില്‍ നിന്നുള്ള എംഎല്‍എ രവീന്ദ്രനാഥ് ത്രിപാഠിക്കും ആറ് കൂട്ടാളികള്‍ക്കുമെതിരേയാണ് കേസെടുത്തത്. 2017 ല്‍ ഒരു മാസത്തോളം ഹോട്ടലില്‍ പാര്‍പ്പിച്ച് തുടര്‍ച്ചയായി ബലാല്‍സംഗം ചെയ്‌തെന്നു കാണിച്ച് മുംബൈ സ്വദേശിനി നല്‍കിയ പരാതിയിലാണ് എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് പോലിസ് സൂപ്രണ്ട് രാം ബദാന്‍ സിങ് പറഞ്ഞു. ഇക്കഴിഞ്ഞ ഫെബ്രുവരി 10നാണ് 40 കാരിയായ യുവതി പരാതി നല്‍കിയത്. ഗര്‍ഭിണിയായ താന്‍ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിതയായെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കേസന്വേഷണം അസി. പോലിസ് സൂപ്രണ്ട് രവീന്ദ്ര വര്‍മയ്ക്ക് കൈമാറുകയും ഇദ്ദേഹം റിപോര്‍ട്ട് സമര്‍പ്പിച്ച ശേഷം സിറ്റി പോലിസ് സ്‌റ്റേഷനില്‍ ഏഴ് പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്നും പോലിസ് വ്യക്തമാക്കി. യുവതിയുടെ മൊഴി മജിസ്‌ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തുമെന്നും നിയമപ്രകാരം ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും എസ് പി രാം ബദാന്‍ സിങ് പറഞ്ഞു. 2007ല്‍ ഭര്‍ത്താവ് മരിച്ച യുവതി 2014ല്‍ എംഎല്‍എ രവീന്ദ്രനാഥ് ത്രിപാഠിയുടെ അനന്തരവനുമായി പരിചയപ്പെടുകയായിരുന്നു. വിവാഹവാഗ്ദം ചെയ്ത് ഇവരെ നിരവധി വര്‍ഷങ്ങളായി ശാരീരികമായി ചൂഷണം ചെയ്യുകയായിരുന്നു. 2017ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ എംഎല്‍എയുടെ മരുമകന്‍ ഒരു മാസത്തോളം ഹോട്ടലില്‍ താമസിക്കുകയും എംഎല്‍എയും കുടുംബവും കൂട്ടബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്നുമാണ് പരാതിയില്‍ പറഞ്ഞിരുന്നത്.



Next Story

RELATED STORIES

Share it