Sub Lead

ബിജെപി തിരഞ്ഞെടുപ്പ് അവലോകനത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിരേ വിമര്‍ശനം; യുഡിഎഫിന് വോട്ട് മറിച്ചെന്നും ആരോപണം

പ്രചാരണം ചൂട്പിടിപ്പിക്കേണ്ട നിര്‍ണായക ഘടത്തില്‍ സംസ്ഥാന നേതൃത്വം ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെന്നാണ് പ്രധാന ആരോപണം. കൂടുതല്‍ കേന്ദ്ര നേതാക്കളെ സംസ്ഥാനത്ത് എത്തിക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടു. അമിത് ഷാ വന്നു പോയ ശേഷം പ്രധാന നേതാക്കളാരും വന്നില്ലെന്നും യോഗത്തില്‍ കുറ്റപ്പെടുത്തലുയര്‍ന്നു.

ബിജെപി തിരഞ്ഞെടുപ്പ് അവലോകനത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിരേ വിമര്‍ശനം; യുഡിഎഫിന് വോട്ട് മറിച്ചെന്നും ആരോപണം
X

കൊച്ചി: ബിജെപിയുടെ തെരഞ്ഞെടുപ്പ് വിശകലന യോഗത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിരേ രൂക്ഷ വിമര്‍ശനം. പ്രചാരണം ചൂട്പിടിപ്പിക്കേണ്ട നിര്‍ണായക ഘടത്തില്‍ സംസ്ഥാന നേതൃത്വം ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെന്നാണ് പ്രധാന ആരോപണം. കൂടുതല്‍ കേന്ദ്ര നേതാക്കളെ സംസ്ഥാനത്ത് എത്തിക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടു. അമിത് ഷാ വന്നു പോയ ശേഷം പ്രധാന നേതാക്കളാരും വന്നില്ലെന്നും യോഗത്തില്‍ കുറ്റപ്പെടുത്തലുയര്‍ന്നു. കൊച്ചിയില്‍ ചേര്‍ന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് വിശകലന യോഗത്തിലാണ് ഈ വിലയിരുത്തലുണ്ടായത്. മല്‍സരിക്കാന്‍ ആഗ്രഹിച്ച സീറ്റ് കിട്ടാത്തത് കാരണം സംസ്ഥാന നേതാക്കളില്‍ പലരും സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയില്‍ തങ്ങളുടെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ഇത് തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ പ്രതിഫലിച്ചുവെന്നാണ് വിമര്‍ശനത്തില്‍ നിന്ന് ലഭ്യമാകുന്ന സൂചന.

തൃശൂരില്‍ സുരേഷ് ഗോപിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നതിലുണ്ടായ കാലതാമസം തിരിച്ചടിയായെന്നും യോഗം വിലയിരുത്തി. സുരേഷ് ഗോപി നേരത്തെ മത്സരരംഗത്ത് ഇറങ്ങിയിരുന്നുവെങ്കില്‍ തൃശൂരില്‍ വലിയ മുന്നേറ്റം നടത്താന്‍ സാധിക്കുമായിരുന്നുവെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. വടകരയിലും കൊല്ലത്തും ബിജെപി സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ചകളുണ്ടയി. ഇതു ഫലത്തില്‍ യുഡിഎഫിന് അനുകൂലമായി മാറി. വടകരയിലും കൊല്ലത്തും ബിജെപി യുഡിഎഫിന് വോട്ട് മറിച്ചെന്ന തരത്തിലും ചില നേതാക്കള്‍ അഭിപ്രായപ്രകടനം നടത്തി. കൂടുതല്‍ ശക്തരായ നേതാക്കളെ തന്നെ വടകരയിലും കൊല്ലത്തും പാര്‍ട്ടി മത്സരരംഗത്തിറക്കണമായിരുന്നുവെന്നും ഇതാണ് വോട്ടുകച്ചവടം എന്ന ആരോപണത്തിന് വഴി തുറന്നതെന്നും ഒരു നേതാവ് യോഗത്തില്‍ തുറന്നടിച്ചു.

അതേ സമയം, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് അനുകൂലമായ ജനവികാരം പ്രകടമാകുമെന്നാണ് ബിജെപി വിലയിരുത്തല്‍. കൊച്ചിയില്‍ പലയിടത്തും ഇടതുവലതു പക്ഷങ്ങളെ മലര്‍ത്തിയടിക്കുമെന്നും ഒന്നില്‍ കൂടുതല്‍ മണ്ഡലങ്ങളില്‍ ബിജെപി വിജയം നേടും. ശബരിമല കേന്ദ്രീകരിച്ച് ബിജെപി മുന്നോട്ട് വച്ച രാഷ്ട്രീയ അജന്‍ഡ ജനം ചര്‍ച്ച ചെയ്തുവെന്ന ആത്മവിശ്വാസമാണ് ബിജെപി നേതൃയോഗത്തില്‍ പൊതുവില്‍ ഉയര്‍ന്നത്. അതേസമയം, വയനാട്ടില്‍ ബിജെപി സഹായിച്ചില്ല എന്ന ബിഡിജെഎസിന്റെ വിമര്‍ശനം ഇന്നലത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. മത്സരിച്ച എല്ലാ മണ്ഡലങ്ങളിലും രണ്ടിരട്ടി വോട്ടുകള്‍ ബിജെപി നേടുമെന്ന പ്രതീക്ഷയാണ് നേതാക്കള്‍ക്കിടയിലുള്ളത്.

Next Story

RELATED STORIES

Share it