യുപിയില്‍ പോലിസുകാര്‍ക്കെതിരേ ആക്രമണം; ബിജെപി നേതാവ് ഉള്‍പ്പെടെ 125 പേര്‍ക്കെതിരേ കേസെടുത്തു
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ എഎസ്പി പ്രശാന്ത് കുമാര്‍ പ്രസാദിനും പോലിസ് സംഘത്തിനും നേരെ ആക്രമണം നടത്തിയ കേസില്‍ ബിജെപി നേതാവിനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ബിജെപി നേതാവ് വിമല്‍ ബദൗരിയ ഉള്‍പ്പെടെ 125 അക്രമി സംഘത്തിനെതിരേയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് ഇറ്റാവ എസ്എസ്പി ബ്രജേഷ് കുമാര്‍ സിങ് പറഞ്ഞു. ബിജെപി നേതാവിനും കണ്ടാലറിയാവുന്ന 125 പേര്‍ക്കുമെതിരേ ബര്‍പുര പോലിസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ്ജ് ജിതേന്ദ്ര കുമാര്‍ ശര്‍മയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
बीजेपी वाले..बम वम भी लेकर आए हैं..इटावा के बढ़पुरा ब्लॉक में पुलिस ऑफीसर को सुनिए..यूपी से ज्यादा अच्छे चुनाव देश के सबसे सेंसिटिव राज्य कश्मीर में हो जाते हैं..ब्लॉक प्रमुख के चुनाव में गोलियां चल रही हैं..बम चल रहे हैं..बेटियां बेईज्जत हो रही हैं..अंधेर मची है.. pic.twitter.com/BwmjH9gB5g
— Pragya Mishra (@PragyaLive) July 10, 2021
യുപിയില്‍ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടേയാണ് ബിജെപി നേതാവിന്റെ നേതൃത്വത്തിലുള്ള സംഘം പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ ആക്രമണം അഴിച്ചുവിട്ടത്. ബിജെപി പ്രവര്‍ത്തകര്‍ ബോംബുകളുമായാണ് എത്തിയിരിക്കുന്നതെന്നും പോലിസുകാര്‍ക്കെതിരേ കല്ലെറിയുന്നതായും എഎസ്പി പ്രസാദ് പറയുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT