Sub Lead

ജാമ്യമെടുക്കാനെത്തിയ കോഴിക്കോട്ടെ ബിജെപി സ്ഥാനാര്‍ഥി ജയിലില്‍

കോഴിക്കോട് ലോക്‌സഭ മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥിയാണ് പ്രകാശ് ബാബുശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് എട്ട് കേസുകളാണ് പ്രകാശ് ബാബുവിനെതിരേയുള്ളത്. ഇവയില്‍ പലതിലും പ്രകാശ് ബാബുവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.

ജാമ്യമെടുക്കാനെത്തിയ കോഴിക്കോട്ടെ ബിജെപി സ്ഥാനാര്‍ഥി ജയിലില്‍
X

പത്തനംതിട്ട: കോഴിക്കേട് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റുമായ കെ പി പ്രകാശ് ബാബു റിമാന്‍ഡില്‍. ശബരിമലയില്‍ ചിത്തിര ആട്ടത്തിരുന്നാളിനെത്തിയ യുവതിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് റിമാന്‍ഡ്. കേസില്‍ ജാമ്യം എടുക്കുന്നതിനായി റാന്നി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായതായിരുന്നു അദ്ദേഹം.14 ദിവസത്തേയ്ക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കോഴിക്കോട് ലോക്‌സഭ മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥിയാണ് പ്രകാശ് ബാബുശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് എട്ട് കേസുകളാണ് പ്രകാശ് ബാബുവിനെതിരേയുള്ളത്. ഇവയില്‍ പലതിലും പ്രകാശ് ബാബുവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.

ശബരിമല സംഘര്‍ഷ കേസുകളിലാണ് നടപടി. ശബരിമലയില്‍ അക്രമം നടത്തിയ കേസില്‍ പ്രകാശ് ബാബുവിന് ജാമ്യം ലഭിച്ചിരുന്നില്ല. ഇക്കാരണത്താല്‍ റാന്നി കോടതിയില്‍ പ്രകാശ് ബാബു കീഴടങ്ങിയേക്കും എന്ന് സൂചനയുണ്ടായിരുന്നു. ശബരിമല സ്ത്രി പ്രവേശന വിധിക്കെതിരേ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് പോലിസ് പ്രകാശ് ബാബുവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

ചിത്തിര ആട്ട വിശേഷത്തിനിടെ സ്ത്രീയെ തടഞ്ഞതടക്കം എട്ട് കേസുകളാണ് പ്രകാശ് ബാബുവിനെതിരേയുള്ളത്. സ്ത്രീയെ തടഞ്ഞ കേസിലും ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പോലിസ് വാഹനങ്ങള്‍ തകര്‍ത്ത കേസിലുമാണ് പ്രകാശ് ബാബുവിന് എതിരേ അറസ്റ്റ് വാറന്റുണ്ടായിരുന്നത്.

പ്രകാശ് ബാബുവിനെ നാളെ ജില്ലാ കോടതിയില്‍ ഹാജരാക്കും. വധശ്രമവും ഗൂഢാലോചനയും ഉള്‍പ്പടെയുള്ള കുറ്റങ്ങളാണ് ചുമത്തിയത്

Next Story

RELATED STORIES

Share it