ബിജെപി കള്ളപ്പണക്കേസ്: തൃശൂരില്‍ 6.3 കോടി രൂപ കൈമാറി; കൂടുതല്‍ ബിജെപി നേതാക്കള്‍ക്ക് പങ്ക്

തൃശൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പടെ ചോദ്യം ചെയ്യലിന് വിധേയമായ കള്ളപ്പണ കേസില്‍ ബിജെപി നേതാക്കളുടെ പങ്ക് വ്യക്തമാകുന്നു. കൊടകരയില്‍കവര്‍ച്ച ചെയ്ത പണത്തിനു പുറമെ തൃശൂരില്‍ 6.3 കോടിരൂപ കുഴല്‍പ്പണം കൈമാറിയതായി കുറ്റപത്രം. തൃശൂര്‍ ജില്ലയിലെ ബിജെപി നേതാക്കള്‍ക്കാണ് പണം കൈമാറിയതെന്നാണ് റിപ്പോര്‍ട്ട്. മറ്റു പല ജില്ലകളിലും ധര്‍മരാജന്‍ വഴി കുഴല്‍പ്പണം എത്തിച്ചതായും കുറ്റപത്രത്തിലുണ്ട്. ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രത്യേക അന്വേഷകസംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.
തൃശൂരില്‍ 6.3 കോടി കുഴല്‍പ്പണം കൈമാറിയെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കിയതോടെ ബിജെപി നേതാക്കള്‍ കുരുക്കിലാവും. കേസിന്റെ തുടക്കംമുതല്‍ ജില്ലാ നേതാക്കളുടെ പങ്ക് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. കുഴല്‍പ്പണ സംഘത്തിന് തൃശൂരില്‍ താമസ സൗകര്യമൊരുക്കിയത് ബിജെപി ജില്ലാനേതാക്കളാണ്. കവര്‍ച്ചനടന്നയുടന്‍ ധര്‍മരാജനേയും പ്രതി റഷീദിനേയും കൂട്ടി മധ്യമേഖലാ സെക്രട്ടറി കാശിനാഥന്‍, ജില്ലാ ട്രഷറര്‍ സുജയ്‌സേനന്‍ എന്നിവര്‍ ബിജെപി ജില്ലാകമ്മിറ്റി ഓഫിസിലെത്തി.
കൊടകര പോലിസില്‍ വിവരം അറിയിക്കാതെ മറച്ചുവച്ചു. പിന്നീട് നാലുദിവസം കഴിഞ്ഞാണ് പരാതി നല്‍കിയത്. തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ കെ അനീഷ്‌കുമാര്‍ പ്രതിയെ ജില്ലാകമ്മിറ്റി ഓഫീസില്‍ വിളിച്ചുവരുത്തിയിരുന്നു. ഇക്കാര്യങ്ങളെല്ലാം പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.
RELATED STORIES
ആഗോള റാങ്കിങില്‍ അഫ്ഗാന് കറന്‍സി ഒന്നാമത്
2 Oct 2023 11:27 AM GMTകൊവിഡ് വാക്സിന് വികസിപ്പിച്ച ശാസ്ത്രജ്ഞര്‍ക്ക് വൈദ്യശാസ്ത്ര നൊബേല്‍...
2 Oct 2023 10:37 AM GMT63.12 ശതമാനം അതിപിന്നാക്കക്കാര്‍ ; മുന്നാക്കക്കാര്‍ 15.52; ജാതി...
2 Oct 2023 10:16 AM GMTഷര്‍ട്ട് നല്കി, ചെയ്ത തെറ്റ് പെണ്‍കുട്ടിയെ ആശുപത്രിയില്‍...
2 Oct 2023 7:01 AM GMTഐഎസ്എല്ലില്‍ വിജയം തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ്; ലൂണ രക്ഷകന്
1 Oct 2023 5:29 PM GMTഏഷ്യന്‍ ഗെയിംസ്; പുരുഷ ലോങ്ജംപില്‍ ശ്രീശങ്കറിന് വെള്ളി
1 Oct 2023 2:29 PM GMT