കാമുകനോടൊപ്പം ഒളിച്ചോടിയ ബിജെപി സ്ഥാനാര്ഥിക്ക് 38 വോട്ട്; ഭര്ത്താവിനും തോല്വി

കണ്ണൂര്: തിരഞ്ഞെടുപ്പിനു ദിവസങ്ങള് മാത്രം ബാക്കിനില്ക്കെ കാമുകനോടൊപ്പം ഒളിച്ചോടി വിവാഹം കഴിച്ച ബിജെപി സ്ഥാനാര്ഥിക്കു ലഭിച്ചത് 38 വോട്ടുകള്. ഭാര്യയെ കൈവിട്ടതിനു പിന്നാലെ ഇതേ പഞ്ചായത്തില് താമര ചിഹ്നത്തില് ജനവിധി തേടിയ ഭര്ത്താവ് തോല്വി രുചിക്കുകയും ചെയ്തു. കണ്ണൂര് ജില്ലയിലെ മാലൂര് പഞ്ചായത്തില് എന്ഡിഎ സ്ഥാനാര്ഥിയായി മല്സരിച്ച സി ആതിരയ്ക്കാണ് 38 വോട്ടുകള് ലഭിച്ചത്. മാലൂര് പഞ്ചായത്തിലെ തന്നെ മറ്റൊരു വാര്ഡില് എന്ഡിഎ സ്ഥാനാര്ഥിയായി മത്സരിച്ച ആതിരയുടെ ഭര്ത്താവ് മന്നൂര് ധനേഷ് നിവാസില് ധനേഷിനും ജയിക്കാനായില്ല. വോട്ടെടെുപ്പിനു രണ്ടു ദിവസം മുമ്പാണ് കാസര്കോട് ബേഡഡുക്ക സ്വദേശിയായ കാമുകനോടൊപ്പം സ്ഥാനാര്ഥി ഒളിച്ചോടിയത്. സംഭവം വന് വാര്ത്താപ്രാധാന്യം നേടുകയും ബിജെപി വെട്ടിലാവുകയും ചെയ്തു. സ്ഥാനാര്ഥിയുടെ പിതാവിന്റെ പരാതിയില് കേസെടുത്തതോടെ ബേഡകത്തെത്തി പോലിസില് ഹാജരായ ശേഷമാണ് വിവാഹിതരായത്. പേരാവൂരിലുള്ള തന്റെ വീട്ടില് ചില രേഖകള് എടുക്കാനായി പോവുന്നുവെന്ന് പറഞ്ഞാണ് ആതിര വീട് വിട്ടിറങ്ങിയത്. തുടര്ന്ന് കാണാതായതിനെ തുടര്ന്ന് നടത്തിയ അന്വേഷണത്തിലാണ് കാമുകനോടൊപ്പം പോയതാണെന്നു വ്യക്തമായത്.
BJP candidate gets 38 votes for running away with boyfriend
RELATED STORIES
ഷാജഹാൻ്റെ ശരീരത്തിൽ 10 വെട്ടുകൾ; കൈയും കാലും അറ്റുതൂങ്ങി; പോസ്റ്റ്...
15 Aug 2022 11:45 AM GMT'ആദ്യം തന്നെ ആരോപണം ഉന്നയിക്കുന്നത് ശരിയല്ല'; ഷാജഹാന്റെ കൊലപാതകത്തിൽ...
15 Aug 2022 10:33 AM GMT'ഹലോക്ക് പകരം വന്ദേമാതരം';സര്ക്കാര് ഉദ്യോഗസ്ഥര്ക്ക് പുതിയ...
15 Aug 2022 10:15 AM GMTഞാന് മെഹനാസ് കാപ്പന്, ഒരു പൗരന്റെ എല്ലാവിധ സ്വാതന്ത്ര്യവും തകര്ത്ത് ...
15 Aug 2022 10:00 AM GMTഷാജഹാനെ കൊലപ്പെടുത്തിയത് ആര്എസ്എസ് സംഘം തന്നെയെന്ന് സിപിഎം
15 Aug 2022 9:51 AM GMTഅഫ്ഗാനിലെ വികസന പദ്ധതികള് പൂര്ത്തിയാക്കാന് ഇന്ത്യയോട് അഭ്യര്ഥിച്ച് ...
15 Aug 2022 7:14 AM GMT