Sub Lead

പിശാചുക്കളായി മുദ്രകുത്തി ആദിവാസി കുടുംബത്തിലെ അഞ്ചുപേരെ ചുട്ടുകൊന്നു

പിശാചുക്കളായി മുദ്രകുത്തി ആദിവാസി കുടുംബത്തിലെ അഞ്ചുപേരെ ചുട്ടുകൊന്നു
X

പൂര്‍ണിയ: പിശാചുക്കളായി മുദ്രകുത്തി ഒരു കുടുംബത്തിലെ അഞ്ചു പേരെ ചുട്ടുകൊന്നു. ബിഹാറിലെ പൂര്‍ണിയ ജില്ലയിലെ തെത്ഗാമ ഗ്രാമത്തിലാണ് സംഭവം. ഒരു മാന്ത്രികന്‍ അടക്കം രണ്ടുപേരെ അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു. മന്ത്രവാദിയും സംഘവും വീടിന് തീയിട്ടപ്പോള്‍ രക്ഷപ്പെട്ട പതിനാറു വയസുള്ള കുട്ടിയാണ് വിവരം ലോകത്തെ അറിയിച്ചത്.

കൊല്ലപ്പെട്ടവരെല്ലാം ഒറോണ്‍ എന്ന ആദിവാസി സമുദായത്തില്‍ ഉള്‍പ്പെട്ടവരാണെന്ന് എസ്പി സ്വീറ്റി സഹ്‌റാവത്ത് പറഞ്ഞു. ഏകദേശം അമ്പത് പേര്‍ അടങ്ങുന്ന സംഘമാണ് ആദിവാസി കുടുംബത്തിലെത്തിയത്. കുടുംബത്തിലെ മൂന്നു സ്ത്രീകള്‍ പിശാചുക്കള്‍ ആണെന്നായിരുന്നു ആരോപണം. തുടര്‍ന്ന് ക്രൂരമായ മര്‍ദ്ദനത്തിന് ശേഷം വീട്ടിലിട്ട് തീയിടുകയായിരുന്നു. പ്രദേശത്ത് വന്‍ പോലിസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്. സ്ത്രീകളെ പിശാചുക്കളായി ചിത്രീകരിക്കുന്ന ആചാരം പ്രദേശത്ത് ശക്തമാണെന്നും പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it