Sub Lead

അന്ത്യാഭിലാഷം നിറവേറ്റി വോട്ടര്‍മാര്‍; മരിച്ച സ്ഥാനാര്‍ഥിയെ വിജയിപ്പിച്ച് ബിഹാര്‍ ഗ്രാമം

'ചടങ്ങില്‍, വിജയിച്ച സ്ഥാനാര്‍ത്ഥികളില്‍ ഒരാളായ സോഹന്‍ മുര്‍മുവിനെ കണ്ടെത്താനായില്ല, അന്വേഷിച്ചപ്പോള്‍, വോട്ടിങിന് രണ്ടാഴ്ച മുമ്പ് നവംബര്‍ 6ന് മുര്‍മു മരിച്ചതായി തങ്ങള്‍ക്ക് മനസ്സിലായി'-ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ (ബിഡിഒ) രാഘവേന്ദ്ര ത്രിപാഠി പറഞ്ഞു.

അന്ത്യാഭിലാഷം നിറവേറ്റി വോട്ടര്‍മാര്‍; മരിച്ച സ്ഥാനാര്‍ഥിയെ വിജയിപ്പിച്ച് ബിഹാര്‍ ഗ്രാമം
X

ജാമുയി (ബിഹാര്‍): ബിഹാറില്‍ ബുധനാഴ്ച നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മരിച്ച സ്ഥാനാര്‍ഥി സ്വന്തം മരണം സൃഷ്ടിച്ച സഹതാപ തരംഗത്തില്‍ വിജയിച്ചു. നവംബര്‍ 24ന് നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതിനിടെയാണ് സംഭവം ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെടുന്നത്. സംസ്ഥാന തലസ്ഥാനമായ പട്‌നയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള ബീഹാറിലെ ജാമുയി ജില്ലയിലാണ് സംഭവം അരങ്ങേറിയത്.

ചടങ്ങില്‍, വിജയിച്ച സ്ഥാനാര്‍ത്ഥികളില്‍ ഒരാളായ സോഹന്‍ മുര്‍മുവിനെ കണ്ടെത്താനായില്ല, അന്വേഷിച്ചപ്പോള്‍, വോട്ടിങിന് രണ്ടാഴ്ച മുമ്പ് നവംബര്‍ 6ന് മുര്‍മു മരിച്ചതായി തങ്ങള്‍ക്ക് മനസ്സിലായി'-ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ (ബിഡിഒ) രാഘവേന്ദ്ര ത്രിപാഠി പറഞ്ഞു.

മുര്‍മു വിജയിച്ച ദീപകര്‍ഹര്‍ ഗ്രാമം ജാര്‍ഖണ്ഡ് അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ആദിവാസി ജനത ഭൂരിപക്ഷമുള്ള ഒരു വിദൂര കുഗ്രാമമാണ്. 28 വോട്ടുകള്‍ക്കാണ് മുര്‍മു തൊട്ടടുത്ത എതിരാളിയെ തോല്‍പ്പിച്ചത്. തിരഞ്ഞെടുപ്പില്‍ വിജയിക്കുക എന്നത് അദ്ദേഹത്തിന്റെ അന്ത്യാഭിലാഷമായിരുന്നുവെന്ന് മുര്‍മുവിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു. 'അതുകൊണ്ട് അവര്‍ മൗനം പാലിച്ചു. ഗ്രാമവാസികള്‍ ആരും തങ്ങളെ മരണവിവരം അറിയിച്ചില്ല,

അദ്ദേഹത്തിന്റെ അവസാന ആഗ്രഹം നിറവേറ്റാന്‍ എല്ലാവരും അദ്ദേഹത്തിന് അനുകൂലമായി വോട്ട് ചെയ്തതായി തോന്നുന്നുവെന്നും' ബിഡിഒ പറഞ്ഞു.

മുര്‍മുവിന്റെ കുടുംബാംഗങ്ങളുടെയും സഹ ഗ്രാമീണരുടെയും നിഷ്‌കളങ്കത ഉദ്യോഗസ്ഥര്‍ക്ക് മുട്ടന്‍ പണി നല്‍കിയിരിക്കുകയാണ്. വിജയിയുടെ സര്‍ട്ടിഫിക്കറ്റ് ആര്‍ക്കും നല്‍കാനാവില്ല. ബന്ധപ്പെട്ട വാര്‍ഡിലേക്കുള്ള തിരഞ്ഞെടുപ്പ് അസാധുവാക്കണമെന്നും പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്നുമുള്ള അഭ്യര്‍ത്ഥനയുമായി ഞങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പിന് കത്തെഴുതാന്‍ പോവുകയാണെന്ന് ത്രിപാഠി പറഞ്ഞു.

Next Story

RELATED STORIES

Share it