Sub Lead

വിവാദങ്ങള്‍ക്കിടെ ബിഹാറിലെ ടെറ്റ് പരീക്ഷയും മാറ്റി

വിവാദങ്ങള്‍ക്കിടെ ബിഹാറിലെ ടെറ്റ് പരീക്ഷയും മാറ്റി
X

പറ്റ്‌ന: യുജിസി നെറ്റ്, നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ ബിഹാറിലെ ടെറ്റ് പരീക്ഷയും മാറ്റി. ജൂണ്‍ 26 മുതല്‍ 28 വരെ നടക്കാനിരുന്ന ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റാണ് മാറ്റിയത്. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് ബിഹാര്‍ സ്‌കൂള്‍ എക്‌സാമിനേഷന്‍ ബോര്‍ഡ് വ്യക്തമാക്കി. അന്നേദിവസം ബിഹാര്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഹെഡ്മാസ്റ്റര്‍മാരെ തിരഞ്ഞെടുക്കുന്നതിനുള്ള പരീക്ഷ നടക്കുന്നതിനാലാണ് മാറ്റമെന്നാണ് ഔദ്യോഗിക വിശദീകരണം. നേരത്തേ, ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ എഴുതിയ യുജിസി നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നിരുന്നു. ആറ് ലക്ഷം രൂപയ്ക്ക് ഡാര്‍ക്ക് വെബിലും ടെലഗ്രാമിലും വില്‍പ്പന നടത്തിയിരുന്നെന്നാണ് സിബി ഐയുടെ കണ്ടെത്തല്‍. സംഭവത്തില്‍ അന്വേഷണവും അറസ്റ്റും രാഷ്ട്രീയ ആരോപണങ്ങളും തുടരുകയാണ്.

Next Story

RELATED STORIES

Share it