Sub Lead

കരിപ്പൂര്‍ വിമാനത്താവളം സജ്ജമായിട്ട് രണ്ട് വര്‍ഷം; വലിയ വിമാന സര്‍വീസുകള്‍ തുടങ്ങാനാവാതെ കമ്പനികള്‍

കോഡ് ഇ വിഭാഗത്തില്‍പ്പെട്ട നാല് തരം വലിയ വിമാനങ്ങളുടെ സര്‍വീസുകള്‍ക്കാണ് എയര്‍ ഇന്ത്യ അനുമതി തേടിയത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് അനുകൂലമായ സമഗ്ര സാധ്യതാ പഠന റിപ്പോര്‍ട്ട് ജനുവരിയില്‍ രണ്ടാം വാരത്തില്‍ എയര്‍പോര്ട്ട് അതോറിറ്റിയുടെ ഓപറേഷന്‍സ് വിഭാഗത്തിന് നല്‍കിയിട്ടുണ്ട്.

കരിപ്പൂര്‍ വിമാനത്താവളം സജ്ജമായിട്ട് രണ്ട് വര്‍ഷം;   വലിയ വിമാന സര്‍വീസുകള്‍ തുടങ്ങാനാവാതെ കമ്പനികള്‍
X

കോഴിക്കോട്: വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ സജ്ജമായിട്ട് രണ്ട് വര്‍ഷമായിട്ടും കരിപ്പൂരില്‍ സര്‍വീസുകള്‍ തുടങ്ങാനാകാതെ എയര്‍ ഇന്ത്യ അടക്കമുള്ള കമ്പനികള്‍. വലിയ വിമാന സര്‍വീസ് ആരംഭിക്കാന്‍ കമ്പനികള്‍ വ്യോമയാന മന്ത്രാലയത്തിന് സമര്‍പ്പിച്ച അപേക്ഷകള്‍ നടപടിയാകാതെ കെട്ടിക്കിടക്കുകയാണ്. അനുമതി വൈകിപ്പിക്കുന്നതിന് പിന്നില്‍ ദൂരൂഹതയുണ്ടെന്നാണ് ആരോപണം. റണ്‍വേ അറ്റകുറ്റപ്പണികള്‍ കഴിഞ്ഞ് 2017 മെയില്‍ തന്നെ വലിയ വിമാനങ്ങള്‍ക്കായി കരിപ്പൂര്‍ വിമാനത്താവളം വീണ്ടും സജ്ജമായിരുന്നു.

കോഡ് ഇ വിഭാഗത്തില്‍പ്പെട്ട നാല് തരം വലിയ വിമാനങ്ങളുടെ സര്‍വീസുകള്‍ക്കാണ് എയര്‍ ഇന്ത്യ അനുമതി തേടിയത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് അനുകൂലമായ സമഗ്ര സാധ്യതാ പഠന റിപ്പോര്‍ട്ട് ജനുവരിയില്‍ രണ്ടാം വാരത്തില്‍ എയര്‍പോര്ട്ട് അതോറിറ്റിയുടെ ഓപറേഷന്‍സ് വിഭാഗത്തിന് നല്‍കിയിട്ടുണ്ട്. പക്ഷേ ഇതുവരേയും വിമാന സര്‍വീസുകള്‍ക്കുള്ള അനുമതി ലഭിച്ചിട്ടില്ല.

എമിറേറ്റ്‌സ്, സൗദിയ വിമാനക്കമ്പനികളുടെ കോഡ് ഇ വിമാനങ്ങള്‍ക്കായുള്ള അപേക്ഷകളും വ്യോമയാന മന്ത്രാലയത്തിന്റെ പരിഗണ കാത്ത് കിടക്കുകയാണ്. എമിറേറ്റ്‌സിന്റെ അപേക്ഷയില്‍ കരിപ്പൂരില്‍ നിന്നുള്ള അനുകൂല റിപ്പോര്‍ട്ട് ഏപ്രീല്‍ ആദ്യത്തിലും സൗദിയയുടേത് ഏപ്രില്‍ രണ്ടാം വാരത്തിലും എയര്‍പോര്‍ട്ട് അഥോറിറ്റിയില്‍ എത്തിയെങ്കിലും നടപടിയില്ല.

Next Story

RELATED STORIES

Share it