Sub Lead

ഹിന്ദുത്വ വിദ്യാര്‍ഥികളുടെ പ്രതിഷേധം: ബനാറസ് സര്‍വകലാശാല സംസ്‌കൃത വിഭാഗത്തിലെ മുസ്‌ലിം അധ്യാപകന്‍ രാജിവച്ചു

സംസ്‌കൃതം വിദ്യ ധര്‍മ വിഭാഗത്തില്‍ അഹിന്ദുവായ പ്രഫസറെ നിയമിച്ചതിനെതിരേ ഒരു മാസമായി പ്രതിഷേധം നടത്തിവരുന്ന വിദ്യാര്‍ഥികളുമായി സര്‍വ്വകലാശാല അധികൃതര്‍ നടത്തിയ സമവായ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം.

ഹിന്ദുത്വ വിദ്യാര്‍ഥികളുടെ പ്രതിഷേധം: ബനാറസ് സര്‍വകലാശാല സംസ്‌കൃത വിഭാഗത്തിലെ മുസ്‌ലിം അധ്യാപകന്‍ രാജിവച്ചു
X

ലക്‌നൗ: ഹിന്ദുത്വ വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിനൊടുവില്‍ ബനാറസ് ഹിന്ദു സര്‍വകലാശാല (ബിഎച്ച്‌യു) സംസ്‌കൃത വിഭാഗത്തിലെ മുസ്‌ലിം അസിസ്റ്റന്റ് പ്രഫസര്‍ ഫിറോസ് ഖാന്‍ രാജിവച്ചു. അതേസമയം, ഫിറോസ് ഖാന്‍ ഇതേ സര്‍വ്വകലാശാലയിലെ മറ്റു ഡിപാര്‍ട്ട്‌മെന്റുകളില്‍ സംസ്‌കൃതം പഠിപ്പിക്കും.

സംസ്‌കൃതം വിദ്യ ധര്‍മ വിഭാഗത്തില്‍ അഹിന്ദുവായ പ്രഫസറെ നിയമിച്ചതിനെതിരേ ഒരു മാസമായി പ്രതിഷേധം നടത്തിവരുന്ന വിദ്യാര്‍ഥികളുമായി സര്‍വ്വകലാശാല അധികൃതര്‍ നടത്തിയ സമവായ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം. ആര്‍എസ്എസിന്റെ വിദ്യാര്‍ഥി വിഭാഗമായ എബിവിപിയിലെ വിദ്യാര്‍ഥികളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.

'പ്രഫ. ഖാന്‍ സംസ്‌കൃതം വിഭാഗത്തില്‍ നിന്ന് രാജിവച്ചു. മറ്റൊരു വിഭാഗത്തില്‍ സംസ്‌കൃതം പഠിപ്പിക്കാന്‍ അദ്ദേഹം സന്നദ്ധത അറിച്ചിട്ടുണ്ട്. ഡിസംബര്‍ ഒമ്പതിന് അദ്ദേഹം രാജിക്കത്ത് നല്‍കി'-രാജി സ്വീകരിച്ച ഫ്രഫ. കൗശലേന്ദ്ര പാണ്ഡേ പറഞ്ഞു. ഖാന്‍ സര്‍വകലാശാലയിലെ ആര്‍ട്‌സ് ഫാക്കല്‍റ്റിയില്‍ ചേര്‍ന്നിട്ടുണ്ടെന്നും അവിടെ സംസ്‌കൃതം പഠിപ്പിക്കുമെന്നും സംസ്‌കൃത വിദ്യാ ധര്‍മ്മ വിജ്ഞാന വിഭാഗം ഡീന്‍ ബിന്ദേശ്വരി പ്രസാദ് മിശ്ര പറഞ്ഞു.

സര്‍വകലാശാല അധികൃതരും നിരവധി വിദ്യാര്‍ഥികളും ഫിറോസ് ഖാന് പിന്തുണയുമായി എത്തിയിരുന്നെങ്കിലും പ്രക്ഷോ രംഗത്തുള്ള വിദ്യാര്‍ഥികള്‍ ഫിറോസ് ഖാനെ ക്ലാസ് എടുക്കാന്‍ അനുവദിച്ചിരുന്നില്ല. മുസ്‌ലിമായ ഫിറോസ് ഖാനെ സംസ്‌കൃത വിഭാഗത്തില്‍ നിയമിച്ചതില്‍ പ്രതിഷേധിച്ച് നവംബര്‍ ഏഴിനാണ് സമരം തുടങ്ങിയത്. 10 ദിവസത്തിനുള്ളില്‍ പരിഹാരം കാണാമെന്ന അധികൃതരുടെ ഉറപ്പിലാണ് വിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചത്.

അപേക്ഷിച്ച 29 പേരില്‍ നിന്ന് 10 പേരെയാണ് തസ്തികയിലേക്ക് അഭിമുഖം നടത്തിയത്. അതില്‍ ഒമ്പത് പേരെയാണ് അഭിമുഖത്തിന് ക്ഷണിച്ചത്. അതില്‍ ഫിറോസ് ഖാനാണ് ഏറ്റവും അര്‍ഹതയുണ്ടായിരുന്നതെന്നും പത്തില്‍ പത്ത് മാര്‍ക്കും അദ്ദേഹം നേടിയെന്നും സംസ്‌കൃതം വിഭാഗം അധ്യക്ഷന്‍ ഉമാകാന്ത് ചതുര്‍വേദി വ്യക്തമാക്കിയിരുന്നു. രാജ്യത്തെ മുന്‍നിര സംസ്‌കൃത പണ്ഡിതന്മാരില്‍ ഒരാളായ പ്രഫസര്‍ രാധവല്ലഭ് ത്രിപാഠി ഉള്‍പ്പെട്ട പാനലാണ് ഫിറോസ്ഖാനെ തിരഞ്ഞെടുത്തിരുന്നത്.

Next Story

RELATED STORIES

Share it