Sub Lead

ഭീമ കൊറേഗാവ്: ഇടക്കാല ജാമ്യം ആവശ്യപ്പെട്ടുള്ള ‌സാമൂഹിക പ്രവർത്തകരുടെ ഹരജിയെ എതിർത്ത് എൻഐഎ

ഡോ. ഷോമാ സെൻ, വരവര റാവു, സുധ ഭരദ്വാജ്, ഗൗതം നവ്‌ലാഖ എന്നിവർ സമർപ്പിച്ച ഇടക്കാല ജാമ്യാപേക്ഷയെയാണ് എൻഐഎ എതിർത്തത്

ഭീമ കൊറേഗാവ്: ഇടക്കാല ജാമ്യം ആവശ്യപ്പെട്ടുള്ള ‌സാമൂഹിക പ്രവർത്തകരുടെ ഹരജിയെ എതിർത്ത് എൻഐഎ
X

ന്യൂഡൽഹി: ഭീമ കൊറേഗാവ് കേസിൽ ഇടക്കാല ജാമ്യം ആവശ്യപ്പെട്ടുള്ള ‌സാമൂഹിക പ്രവർത്തകരുടെ ഹരജിയെ എതിർത്ത് എൻഐഎ. ഡോ. ഷോമാ സെൻ, വരവര റാവു, സുധ ഭരദ്വാജ് എന്നിവർ സമർപ്പിച്ച ഇടക്കാല ജാമ്യാപേക്ഷയെയാണ് എൻഐഎ എതിർത്തത്. ജയിലുകളിൽ കൊവിഡ്-19 പടരുന്ന പാശ്ചാത്തലത്തിൽ ഇടക്കാല ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടണ് ഇവർ പ്രത്യേക കോടതിയെ സമീപിച്ചത്.

കേസ് പരിഗണിക്കുന്നത് പ്രത്യേക കോടതി മെയ് 28ലേക്ക് മാറ്റി. നിയമ വിരുദ്ധ പ്രവർത്തന നിരോധന നിയമം (യുഎപിഎ) ചുമത്തി അറസ്റ്റ് ചെയ്തതിനാൽ താൽക്കാലിക ജാമ്യം അനുവദിക്കാൻ സാധിക്കില്ലെന്ന് എൻഐഎ കോടതിയിൽ പറഞ്ഞു. അതേസമയം ആനന്ദ് തെൽതുംബ്ദെയുടെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി ജൂൺ 5 വരെ പ്രത്യേക കോടതി നീട്ടി. പല തവണയായി മുന്നറിയിപ്പ് നൽകിയിട്ടും ആനന്ദ് തെൽതുംബ്ദെയുടെ മെഡിക്കൽ റിപോർട്ട് ജയിൽ അധികൃതർ ഇതുവരെ സമർപിച്ചിട്ടില്ല.

ഇതേ കേസിൽ തിഹാർ ജയിലിൽ തടവിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകൻ ഗൗതം നവ്‌ലാഖയുടെ ഇടക്കാല ജാമ്യാപേക്ഷയിൽ മറുപടി നൽകണമെന്ന് എൻഐഎയോട് ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടു. വീഡിയോ കോൺഫറൻസിംഗിലൂടെ വാദം കേട്ട ജസ്റ്റിസ് അനുപ് ജെ ഭാംബാനി എൻ‌ഐ‌എയ്ക്ക് നോട്ടീസ് നൽകി. നോട്ടീസിന് മറുപടി സമർപ്പിക്കാൻ കോടതി ആവശ്യപ്പെടുകയും മേയ് 27 ന് കൂടുതൽ വാദം കേൾക്കാൻ കേസ് മാറ്റിവച്ചു.

പ്രായാധിക്യം ഉള്ള ആളാണെന്നും അതുകൊണ്ട് വൈറസ് ബാധ വളരെ പെട്ടന്ന് പിടികൂടാമെന്നും പ്രത്യേകിച്ച് ജയിൽ പോലെ ആൾതിരക്കുള്ള സ്ഥലങ്ങളിൽ ആകുമ്പോൾ അതിന് സാധ്യത കൂടുതലാണെന്നും ചൂണ്ടിക്കാട്ടിയാണ് 67 കാരനായ നവ്‌ലാഖ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. സോളിസിറ്റർ ജനറൽ തുഷാർ മേത്ത എൻഐഎക്ക് വേണ്ടി ഹാജരായി.

കേസിൽ അറസ്റ്റ് ചെയ്യരുതെന്നാവശ്യപ്പെട്ട് നവലാഖ സമർപ്പിച്ച ഹരജി സുപ്രിംകോടതി തള്ളിക്കളഞ്ഞത് ഇടക്കാല ജാമ്യത്തിന്റെ അടിസ്ഥാനം തന്നെ ഇല്ലാതാക്കിയിട്ടുണ്ടെന്ന് അപേക്ഷയെ എതിർത്ത് തുഷാർ മേത്ത കോടതിയിൽ പറഞ്ഞു. എൻഐഎ കസ്റ്റഡിയിൽ കഴിയവെ സഫ്ദർജംഗ് ആശുപത്രിയിലെ പരിശോധനയിൽ അദ്ദേഹത്തിന് ഉയർന്ന രക്ത സമ്മർദം ഉള്ളതായി കണ്ടെത്തിയിരുന്നു. ഉയർന്ന രക്ത സമ്മർദമുള്ളവർക്ക് വൈറസ് ബാധയേൽക്കാൻ സാധ്യത വളരെ കൂടുതലാണെന്ന് ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Next Story

RELATED STORIES

Share it