Sub Lead

അഞ്ച് വ!ര്‍ഷത്തിനിടെ സുപ്രിംകോടതി ലാവ്‌ലിന്‍ കേസ് മാറ്റിവച്ചത് 30 തവണ: പരാതിയുമായി ബെന്നി ബഹനാന്‍

2017 മുതല്‍ ഇന്നുവരെ മുപ്പതിലേറെ തവണ ഈ കേസ് മാറ്റിവച്ചു. രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെട്ട അഴിമതി കേസുകള്‍ അതിവേഗം പരിഗണിക്കണമെന്ന സുപ്രിംകോടതി ഉത്തരവ് നിലനില്‍ക്കെയാണിത്.

അഞ്ച് വ!ര്‍ഷത്തിനിടെ സുപ്രിംകോടതി ലാവ്‌ലിന്‍ കേസ് മാറ്റിവച്ചത് 30 തവണ: പരാതിയുമായി ബെന്നി ബഹനാന്‍
X

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസ് തുടര്‍ച്ചയായി മറ്റിവയ്ക്കുന്നില്‍ ദുരൂഹത ആരോപിച്ച് ബെന്നി ബഹനാന്‍ എംപി. പിണറായി വിജയനെ കേസില്‍ നിന്ന് ഒഴിവാക്കിയതിനെതിരേ 2017ലാണ് സിബിഐ സുപ്രിംകോടതിയെ സമീപിച്ചത്.

2017 മുതല്‍ ഇന്നുവരെ മുപ്പതിലേറെ തവണ ഈ കേസ് മാറ്റിവച്ചു. രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെട്ട അഴിമതി കേസുകള്‍ അതിവേഗം പരിഗണിക്കണമെന്ന സുപ്രിംകോടതി ഉത്തരവ് നിലനില്‍ക്കെയാണിത്.

കേട്ടുകേള്‍വിയില്ലാത്ത ഈ നടപടിക്കെതിരേ ചീഫ് ജസ്റ്റിസിനും പ്രധാനമന്ത്രിക്കും പരാതി നല്‍കുമെന്നും ആവശ്യമെങ്കില്‍ കേസില്‍ കക്ഷി ചേരുമെന്നും ബെന്നി ബഹ്നാന്‍ പറഞ്ഞു. സിബിഐയുടെ ആവശ്യപ്രകാരമാണ് കൂടുതല്‍ തവണയും ലാവ്‌ലിന്‍ കേസ് മാറ്റിവച്ചിട്ടുള്ളത്.

Next Story

RELATED STORIES

Share it