Sub Lead

'കൊവിഡിന്റെ അവസാനത്തിന്റെ ആരംഭം'; രാജ്യത്ത് വാക്‌സിനേഷന് ഇന്നു തുടക്കം

രാവിലെ 10.30ന് വീഡിയോ കോണ്‍ഫറന്‍സ് മുഖേനെ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് വാക്‌സിന്‍ വിതരണം ഉദ്ഘാടനം ചെയ്യും.

കൊവിഡിന്റെ അവസാനത്തിന്റെ ആരംഭം; രാജ്യത്ത് വാക്‌സിനേഷന് ഇന്നു തുടക്കം
X

ന്യൂഡല്‍ഹി: ജീവിതത്തെ തകിടം മറിയിക്കുകയും സമ്പദ്‌വ്യവസ്ഥയെ തകര്‍ത്തെറിയുകയും അഭൂതപൂര്‍വമായ ദുരിതങ്ങള്‍ അഴിച്ചുവിടുകയും ചെയത് കൊവിഡ് മഹാമാരിയെ അതിജീവിക്കാനുള്ള പാതയിലേക്ക് ഇന്ത്യ ഇറങ്ങുന്നു.രാജ്യവ്യാപകമായി കോവിഡ് 19 വാക്‌സിനേഷന്‍ നടപടികള്‍ക്ക് ഇന്നു തുടക്കമാവും.രാവിലെ 10.30ന് വീഡിയോ കോണ്‍ഫറന്‍സ് മുഖേനെ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് വാക്‌സിന്‍ വിതരണം ഉദ്ഘാടനം ചെയ്യും.

രാജ്യത്തൊട്ടാകെയുള്ള 3,006 വാക്‌സിനേഷന്‍ കേന്ദ്രങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നീ രണ്ട് വാക്‌സിനുകളാണ് ഇന്ത്യയില്‍ വിതരണം ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ മൂന്ന് കോടി പേര്‍ക്കാണ് കൊവിഡ് വാക്‌സിന്‍ നല്‍കുന്നത്. കൊവിഡ് മുന്നണി പോരാളികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാകും ഈ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക.

കൊവിഡ്19 വാക്‌സിന്‍ വിതരണത്തിന് സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ വ്യക്തമാക്കിയിരുന്നു. വാക്‌സിന്‍ വിതരണത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് മന്ത്രിയുടെ പ്രതികരണം.

കൊവിഡ് 19ന്റെ 'ഒരുപക്ഷേ അവസാനത്തിന്റെ ആരംഭം' എന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ അടയാളപ്പെടുത്തുന്ന വാക്‌സിനേഷന്‍ ഡ്രൈവിന്റെ ആദ്യ ദിവസം തന്നെ 3 ലക്ഷത്തിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ കുത്തിവയ്പ്പ് നടത്തും.

സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ നിര്‍മ്മിച്ച ഓക്‌സ്‌ഫോര്‍ഡ്-അസ്ട്രാസെനെക്കയുടെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ എന്നീ രണ്ട് വാക്‌സിനുകളും സുരക്ഷിതത്വവും രോഗ പ്രതിരോധ ശേഷിയും തെളിയിച്ചിട്ടുണ്ടെന്ന് മന്ത്രി ഹര്‍ഷ് വര്‍ധന്‍ വെള്ളിയാഴ്ച തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്തു.

വാക്‌സിന്‍ കുത്തിവയ്പ്പിനായുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ബ്ലോക് തലത്തിലും എല്ലാവിധ ഒരുക്കങ്ങളും നടന്നു കഴിഞ്ഞു. വാക്‌സിന്‍ നല്‍കുന്ന കേന്ദ്രങ്ങളെല്ലാം പൂര്‍ണമായി സജ്ജമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it