Sub Lead

"മനസിലാക്കാൻ ധാരണയില്ലാത്തതിനാൽ ശൂദ്രർക്ക് മനസ്സിലാകില്ല": ജാതിവെറിയുമായി പ്രജ്ഞാ സിങ് താക്കൂർ

ധർമശാസ്ത്രത്തെ ഉദ്ധരിച്ച് ശൂദ്രർക്ക് ധാരണയില്ലാത്തതാണ് ഒന്നും മനസിലാകാത്തതിന് കാരണമെന്ന് പ്രജ്ഞ മമതയ്ക്ക് നേരെ പരോക്ഷമായി ജാതി അധിക്ഷേപം നടത്തി.

മനസിലാക്കാൻ ധാരണയില്ലാത്തതിനാൽ ശൂദ്രർക്ക് മനസ്സിലാകില്ല: ജാതിവെറിയുമായി പ്രജ്ഞാ സിങ് താക്കൂർ
X

സെഹോർ: പശ്ചിമ ബംഗാളിലൽ ബിജെപി പ്രസിഡന്റ് ജെ പി നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരേ പ്രജ്ഞ സിങ് താക്കൂർ. തൃണമൂൽ കോൺഗ്രസ് നേതാവിന് ഭ്രാന്താണെന്ന് പ്രജ്ഞ പറഞ്ഞു.

ഇത് ഇന്ത്യയാണെന്നും പാകിസ്താനല്ലെന്നും അവർ (മമത ബാനർജി) മനസ്സിലാക്കാനിരിക്കുന്നതേയുള്ളു. ഇന്ത്യയെ സംരക്ഷിക്കാൻ ഹിന്ദുക്കൾ തയ്യാറാണ്. അവർ മമതയ്ക്ക് ഉചിതമായ മറുപടി നൽകും . നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കും, അവിടെ ഒരു ഹിന്ദു രാജ്യം വരുമെന്നും പ്രജ്ഞാ താക്കൂർ സെഹോറിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

തന്റെ ഭരണം അവസാനിക്കുമെന്നറിഞ്ഞതിനാലാണ് അവർ നിരാശനാകുന്നത്. "അവൾക്ക് ഭ്രാന്താണ്. ധർമശാസ്ത്രത്തെ ഉദ്ധരിച്ച് ശൂദ്രർക്ക് ധാരണയില്ലാത്തതാണ് ഒന്നും മനസിലാകാത്തതിന് കാരണമെന്ന് പ്രജ്ഞ മമതയ്ക്ക് നേരെ പരോക്ഷമായി ജാതി അധിക്ഷേപം നടത്തി.

ഒരു ക്ഷത്രിയനെ നാം ക്ഷത്രിയ എന്ന് വിളിച്ചാൽ മോശമായി തോന്നില്ല. ഒരു ബ്രാഹ്മണനെ നാം ബ്രാഹ്മണൻ എന്ന് വിളിച്ചാൽ മോശമായി തോന്നില്ല. ഒരു വൈശ്യനെ നാം വൈശ്യ എന്ന് വിളിച്ചാൽ മോശമായി തോന്നില്ല. എന്നാൽ ഒരു ശൂദ്രനെ നാം ശൂദ്രൻ എന്ന് വിളിച്ചാൽ മോശം തോന്നുന്നു. എന്താണ് കാരണം? അവർക്ക് ധാരണയില്ലാത്തതാണ് മനസ്സിലാകാത്തതിന് കാരണമെന്ന് പ്രജ്ഞ സിങ് പറഞ്ഞു.

Next Story

RELATED STORIES

Share it