Sub Lead

സംസ്ഥാനത്തെ ബീച്ചുകളും പാര്‍ക്കുകളും മ്യൂസിയങ്ങളും ഇന്ന് മുതല്‍ തുറന്നു പ്രവര്‍ത്തിക്കും

സംസ്ഥാനത്തെ ബീച്ചുകളും പാര്‍ക്കുകളും മ്യൂസിയങ്ങളും  ഇന്ന് മുതല്‍ തുറന്നു പ്രവര്‍ത്തിക്കും
X

തിരുവനന്തപുരം: സംസ്ഥാനത്തെ ബീച്ചുകളും പാര്‍ക്കുകളും മ്യൂസിയങ്ങളും ഇന്നു മുതല്‍ സഞ്ചാരികള്‍ക്കായി തുറക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും സന്ദര്‍ശകരെ അനുവദിക്കുക. ബ്രേക്ക് ദി ചെയിന്‍ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും നിര്‍ദ്ദേശം ഉണ്ട്.

ഹൗസ് ബോട്ടുകളും, യാത്രബോട്ടുകളും, സാഹസിക ടൂറിസം കേന്ദ്രങ്ങളും കഴിഞ്ഞ മാസം പത്തിന് തുറന്നിരുന്നു. തുറന്ന ടൂറിസംകേന്ദ്രങ്ങളില്‍ സന്ദര്‍ശകരുടെ എണ്ണം കൂടിയതായി സര്‍ക്കാര്‍ വ്യക്തമാക്കി. ബീച്ചുകളില്‍ പ്രത്യേക കവാടം രൂപികരിച്ച് താപനില പരിശോധിക്കുക, സാനിറ്റൈസര്‍, കൈകഴുകള്‍മുതലായ നടപടികള്‍പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തും

പാര്‍ക്കുകളില്‍ കഴിയുന്നത്ര ഓണ്‍ലൈന്‍, എസ്എംഎസ് ടിക്കറ്റ് സംവിധാനം നടപ്പാക്കും. വാഹനങ്ങള്‍ക്ക് പരമാവധി ഒരു മണിക്കൂര്‍മാത്രമേ പാര്‍ക്കിംഗ് അനുവദിക്കുകയുള്ളൂ. സന്ദര്‍ശകരുടെ പേര്, മേല്‍വിലാസം, ഫോണ്‍നമ്പര്‍എന്നിവ രേഖപ്പെടുത്തുന്നതിനുള്ള രജിസ്റ്റര്‍ എല്ലാ കവാടങ്ങളിലും സ്ഥാപിക്കും. ഏഴ് ദിവസത്തില്‍ താഴെ സംസ്ഥാനം സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമല്ല. എന്നാല്‍ കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഏഴ് ദിവസത്തില്‍ കൂടുതല്‍ സംസ്ഥാനത്ത് തങ്ങുന്നവര്‍ ഏഴാം ദിവസം ഐസിഎംആര്‍, സംസ്ഥാന സര്‍ക്കാര്‍ എന്നിവയുടെ അംഗീകൃതമായ ലാബുകളില്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയരാവണം.




Next Story

RELATED STORIES

Share it