Sub Lead

വിനോദ് റായ് സമിതി ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പാക്കുവാന്‍ സാധിക്കില്ലെന്ന് ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോര്‍ജ്

സംസ്ഥാന ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് സമിതിയില്‍ അംഗമാകുവാന്‍ മാനദണ്ഡം 30 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മല്‍സരം കളിച്ചിരിക്കണമെന്നും വിരമിച്ച് അഞ്ച് വര്‍ഷം പൂര്‍ത്തിയാകണമെന്നുമാണ്. എന്നാല്‍ കേരളത്തില്‍ ഈ മാനദണ്ഡപ്രകാരം മൂന്നോ നാലോ പേര്‍ മാത്രമാണുള്ളത്. ഇതടക്കമുള്ള പല നിര്‍ദ്ദേശങ്ങളും അപ്രായോഗികമാണ്. സുപ്രീം കോടതിയില്‍ വിനോദ് റായ് ശുപാര്‍ശകളിലെ അപാകതകള്‍ ചൂണ്ടിക്കാട്ടുവാന്‍ ബിസിസിഐ മുന്‍കൈയെടുക്കും.കെസിഎയ്ക്കെതിരെ മുന്‍ഓംബുഡ്സ്മാന്‍ ജസ്റ്റിസ് വി രാംകുമാര്‍ ഹൈക്കോടതിയില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ വസ്തുതാവിരുദ്ധം.ഇക്കാര്യത്തിലെ സത്യാവസ്ഥ കെസിഎ നേരിട്ട് ഹൈക്കോടതിയെ ബോധ്യപ്പെടുത്തും

വിനോദ് റായ് സമിതി ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പാക്കുവാന്‍ സാധിക്കില്ലെന്ന് ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോര്‍ജ്
X

കൊച്ചി: സുപ്രീം കോടതി നിയോഗിച്ച വിനോദ് റായ് സമിതിയുടെ ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പിലാക്കുവാന്‍ സാധിക്കുകയില്ലെന്ന് ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോര്‍ജ്. എറണാകുളം പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദേഹം.സംസ്ഥാന ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് സമിതിയില്‍ അംഗമാകുവാന്‍ മാനദണ്ഡം 30 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മല്‍സരം കളിച്ചിരിക്കണമെന്നും വിരമിച്ച് അഞ്ച് വര്‍ഷം പൂര്‍ത്തിയാകണമെന്നുമാണ്. എന്നാല്‍ കേരളത്തില്‍ ഈ മാനദണ്ഡപ്രകാരം മൂന്നോ നാലോ പേര്‍ മാത്രമാണുള്ളത്. ഇതടക്കമുള്ള പല നിര്‍ദ്ദേശങ്ങളും അപ്രായോഗികമാണ്. ഇക്കാര്യം ബിസിസിഐ ചര്‍ച്ച ചെയ്തിരുന്നു. സുപ്രീം കോടതിയില്‍ വിനോദ് റായ് ശുപാര്‍ശകളിലെ അപാകതകള്‍ ചൂണ്ടിക്കാട്ടുവാന്‍ ബിസിസിഐ മുന്‍കൈയെടുക്കുമെന്നും അദേഹം പറഞ്ഞു. കെസിഎയ്ക്കെതിരെ മുന്‍ഓംബുഡ്സ്മാന്‍ ജസ്റ്റിസ് വി രാംകുമാര്‍ ഹൈക്കോടതിയില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും ജയേഷ് ജോര്‍ജ് പറഞ്ഞു. ഓംബുഡ്സമാന്റെ ഓഫീസ് തല്ലി തുറന്ന് അനുവാദമില്ലാതെ പ്രവേശിച്ചുവെന്നതടക്കമുള്ള ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഇക്കാര്യത്തിലെ സത്യാവസ്ഥ കെസിഎ നേരിട്ട് ഹൈക്കോടതിയെ ബോധ്യപ്പെടുത്തുമെന്നും ജയേഷ് ജോര്‍ജ് ചൂണ്ടിക്കാട്ടി.

ഗാംഗുലിയുടെ നേതൃത്വത്തില്‍ സ്ഥാനമേറ്റെടുത്ത പുതിയ ഭരണസമിതിക്ക് കാലാവധി പത്തുമാസമാണ് ലഭിക്കുക. ഇക്കാലയളവില്‍ ക്രിക്കറ്റിന് ഉപകാരപ്രദമാകുന്ന ഒരുപിടി കാര്യങ്ങള്‍ ചെയ്യാനാകുമെന്ന പ്രതീക്ഷയുണ്ട്. ഇന്ത്യയില്‍ ആദ്യമായി ഡേനൈറ്റ് ടെസ്റ്റ് ക്രിക്കറ്റ നടത്തുന്നതിനുള്ള ഒരുക്കത്തിലാണ് ബിസിസിഐയെന്നും അദേഹം പറഞ്ഞു.കലൂര്‍ ജവഹര്‍ാല്‍ നെസ്റ്റേഡിയം ക്രിക്കറ്റ് മല്‍സരങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ക്ക് പ്രധാന്യം നല്‍കുമെന്നും ജയേഷ് ജോര്‍ജ് വ്യക്തമാക്കി. നിലവില്‍ സ്റ്റേഡിയത്തിന്റെ അവകാശം കേരള ക്രിക്കറ്റ് അസോസിയേഷന്റെ പേരിലാണെങ്കിലും ഐഎസ്എല്‍ ഉള്‍പ്പെടെയുള്ള ഫുടബോള്‍ മല്‍സരങ്ങളുടെ നടത്തിപ്പ് കാരണം കൊച്ചിയില്‍ രാജ്യാന്തര ക്രിക്കറ്റ് മല്‍സരങ്ങള്‍ എത്തിക്കുവാന്‍ സാധിക്കാത്ത അവസ്ഥയാണ്. കേരള ബ്ലാസ്റ്റേഴ്സ്, കേരള ഫുട്ബോള്‍ അസോസിയേഷന്‍ സംഘടനുകളുമായി ബന്ധപ്പെട്ട് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും മല്‍സരങ്ങള്‍ക്ക് വീണ്ടും കൊച്ചി വേദിയാക്കുന്നതിന് പരിശ്രമിക്കുമെന്നും ജയേഷ് ജോര്‍ജ് പറഞ്ഞു. നിലവില്‍ കേരള ക്രിക്കറ്റ് അസോസിയേഷന് സ്വന്തമായി രാജ്യാന്തര മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നതിന് വേദിയില്ല. ഇടക്കൊച്ചിയില്‍ രാജ്യാന്തര സ്റ്റേഡിയം നിര്‍മിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചുവെങ്കിലും പാരിസ്ഥിതിക പ്രശ്നങ്ങള്‍ കാരണം ജോലികള്‍ മുടങ്ങി. എന്നാല്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ല. സര്‍ക്കാര്‍ തലത്തില്‍ സ്റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ട് നടപടികള്‍ എടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അടക്കമുള്ളവരെ നേരിട്ട് കണ്ട് ചര്‍ച്ച നടത്തും.

വര്‍ഷങ്ങളായി കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലാണ് കെസിഎ മല്‍സരങ്ങള്‍ നടത്തിയത്. ടെസ്റ്റ് മല്‍സരങ്ങള്‍ക്കുള്ള വേദിയായി സ്റ്റേഡിയത്തെ പരിഗണിക്കുന്നതിനിടയിലാണ് സൂപ്പര്‍ലീഗ് മല്‍സരങ്ങള്‍ വരുന്നതും ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായി കൊച്ചി മാറുന്നതും. പിന്നീട് ഫിഫ ജൂനിയര്‍ ലോകകപ്പ് മല്‍സരങ്ങള്‍ക്കായി പ്രതലം പുതുക്കു പണിതതോടെ ക്രിക്കറ്റ് മല്‍സരങ്ങള്‍ നടത്തുവാന്‍ സാധിക്കാത്ത അവസ്ഥകൈവന്നു. പാട്ടകാലാവധി നിലനില്‍ക്കെയാണ് സ്റ്റേഡിയം ഫുട്ബോള്‍ മല്‍സരങ്ങള്‍ക്കായി വിട്ട് നല്‍കിയതെന്നും ജയേഷ് ജോര്‍ജ് പറഞ്ഞു.ഒരു വര്‍ഷം ഐഎസ്എല്‍ 10 മല്‍സരങ്ങളാണ് സ്റ്റേഡിയത്തില്‍ നടക്കുന്നത്. അതിന് ശേഷമുള്ള മാസങ്ങളില്‍ സ്റ്റേഡിയം ഉപയോഗശൂന്യമായി കിടക്കുകയാണ്. ഇക്കാലയളവിലെങ്കിലും മറ്റ് മല്‍സരങ്ങള്‍ക്കായി സ്റ്റേഡിയം വിട്ട് നല്‍കണമെന്ന് ആവശ്യപ്പെടും. കേരള ബ്ലാസ്റ്റേഴ്സ് പ്രതിനിധികളെ നേരിട്ട് കണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫുട്ബോള്‍ അസോസിയേഷന്‍ ഭാരവാഹികളും സര്‍ക്കാരുമായി കെസിഎ ചര്‍ച്ച നടത്തുമെന്നും സ്വന്തമായി സ്റ്റേഡിയമെന്ന കെസിഎയുടെ നിരന്തര ആവശ്യം നേടുന്നതിനായി പരിശ്രമിക്കുമെന്നും ജയേഷ് ജോര്‍ജ് പറഞ്ഞു. കെസിഎ എറണാകുളം ജില്ലാ പ്രസിഡന്റ് കാര്‍ത്തിക് നായരും ജയേഷ് ജോര്‍ജിനൊപ്പം മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തു. എറണാകുളം പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് ഫിലിപ്പോസ് മാത്യു സ്വാഗതവും സെക്രട്ടി പി ശശികാന്ത് നന്ദിയും പറഞ്ഞു.

Next Story

RELATED STORIES

Share it