'സ്ത്രീകള്‍ക്ക് ജോലി ചെയ്യാനും പെണ്‍കുട്ടികള്‍ക്ക് പഠിക്കാനും സാധിക്കും'; ബിബിസി അവതാരകയ്ക്ക് താലിബാന്റെ ഫോണ്‍ കോള്‍

കാബൂള്‍: താലിബാന്‍ കബൂള്‍ കീഴടക്കിയതിനെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടയില്‍ ബിബിസി അവതാരകയ്ക്ക് താലിബാന്‍ വക്താവിന്റെ ഫോണ്‍ കോള്‍. താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീനാണ് വിളിച്ചത്. ബിബിസി അവതാരിക യല്‍ദ ഹക്കിമിനെയാണ് താലിബാല്‍ വക്താവ് സുഹൈല്‍ വിളിച്ചത്. ആദ്യം ഒന്ന് ഞെട്ടിയ യല്‍ദ കോള്‍ നേരെ ലൈവ് ആയി ടിവിയില്‍ കേള്‍പ്പിച്ചു. ആരോടും പകയില്ലെന്ന് പറഞ്ഞ താലിബാന്‍ വക്താവ് സ്ത്രീകള്‍ക്ക് ജോലി ചെയ്യാനും പെണ്‍കുട്ടികള്‍ക്ക് പഠിക്കാനും സ്വാതന്ത്ര്യമുണ്ടാവുമെന്ന് വ്യക്തമാക്കി.
MUST WATCH! @suhailshaheen1,a #Taliban spokesman called @BBCYaldaHakim live on air as she was reporting the chaos in #Kabul. Yalda presses him on the #Taliban's plans for gov. + women's fears for the future with them in power. Excellent + all encompassing.https://t.co/mNzwRakzoY
— shaimaa khalil BBC (@Shaimaakhalil) August 16, 2021
'അധികാര കൈമാറ്റം സമാധാനപൂര്‍ണമായിരിക്കും. ആരോടും പകയില്ല. ഒന്നും ഭയപ്പെടാനില്ല. എല്ലാവരുടെയും ജീവനും സ്വത്തിനും സുരക്ഷ ഉറപ്പ് വരുത്തും. ഞങ്ങള്‍ ജനങ്ങളുടെയും ഈ രാജ്യത്തിന്റെയും സേവകരാണ്. എല്ലാവരെയും ഉള്‍ക്കൊള്ളന്ന ഒരു ഇസ് ലാമിക ഗവണ്‍മെന്റ് ആണ് ലക്ഷ്യം.' താലിബാന്‍ വക്താവ് പറഞ്ഞു.
സ്ത്രീകളുടെ പഠനവും ജോലിയും എന്നതാണ് തങ്ങളുടെ നയമെന്നും താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ വ്യക്തമാക്കി. സര്‍വകലാശാലകളില്‍ വന്ന പെണ്‍കുട്ടികളെ താലിബാന്‍ സേന തിരിച്ചയക്കുകയാണല്ലോ എന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.
RELATED STORIES
പുളിക്കല്‍ പഞ്ചായത്ത് ഓഫിസിലെ ആത്മഹത്യ: സമഗ്രാന്വേഷണം നടത്തണം-എസ് ഡി...
28 May 2023 2:38 AM GMTകൊല്ലപ്പെട്ട ഹോട്ടലുടമയുടെ എടിഎം ഉള്‍പ്പെടെയുള്ളവ കണ്ടെടുത്തു;...
27 May 2023 11:01 AM GMTഹോട്ടലുടമയുടെ കൊലപാതകം ഹണി ട്രാപ് ശ്രമത്തിനിടെയെന്ന് പോലിസ്;...
27 May 2023 8:24 AM GMTമണിപ്പൂര്‍ പാഠമായി കാണണം; രാജ്യം മുഴുവന്‍ അനുഭവിക്കേണ്ടി വരുമെന്ന്...
27 May 2023 7:38 AM GMTആലപ്പുഴ വണ്ടാനം മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് ഗോഡൗണില്‍ തീപിടിത്തം
27 May 2023 4:19 AM GMTപോക്സോ കേസ് പ്രതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സിഐയ്ക്ക്...
26 May 2023 2:18 PM GMT