ബിജെപി പോസ്റ്ററില്‍ അഭിനന്ദന്റെ ചിത്രം; രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് താക്കീതുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍
സൈന്യവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് കമ്മീഷന്‍ കര്‍ശന നിര്‍ദേശം നല്‍കി. സൈനികരുടെ ചിത്രങ്ങള്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പ്രചാരണത്തിന് ഉപയോഗിച്ചാല്‍ മാതൃകാ പെരുമാറ്റച്ചട്ട ലംഘനമായി കണക്കാക്കി കര്‍ശന നടപടിയെടുക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

ന്യൂഡല്‍ഹി: ബിജെപിയുടെ പോസ്റ്ററില്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ ചിത്രം ഉള്‍പ്പെടുത്തി പ്രചാരണം നടത്തിയ സംഭവത്തില്‍ താക്കീതുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. സൈന്യവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് കമ്മീഷന്‍ കര്‍ശന നിര്‍ദേശം നല്‍കി. സൈനികരുടെ ചിത്രങ്ങള്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പ്രചാരണത്തിന് ഉപയോഗിച്ചാല്‍ മാതൃകാ പെരുമാറ്റച്ചട്ട ലംഘനമായി കണക്കാക്കി കര്‍ശന നടപടിയെടുക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. പ്രധാമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പടെയുള്ളവര്‍ക്കൊപ്പമാണ് അഭിനന്ദന്റെ ചിത്രവും ഉള്‍പ്പെടുത്തിയിരുന്നത്.
മുന്‍ നാവികസേനാ മേധാവി എല്‍ രാംദാസ് ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്് പരാതി നല്‍കിയിരുന്നു. പെരുമാറ്റച്ചട്ടം നിലവില്‍ വന്നശേഷം ഇത്തരം പ്രചാരണങ്ങള്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. സൈനികരുടെ ചിത്രങ്ങള്‍ ദുരുപയോഗപ്പെടുത്തി വോട്ടര്‍മാരെ സ്വാധിക്കാന്‍ ശ്രമിക്കുകയാണെന്നും സൈന്യത്തിന്റെ വിലയിടിക്കുന്നതാണ് ഇത്തരം നടപടികളെന്നും മുന്‍ നാവികസേനാ മേധാവി പരാതിയില്‍ ആരോപിച്ചിരുന്നു. പ്രതിരോധരംഗത്ത് സേവനമനുഷ്ടിക്കുന്ന ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ട് 2013 ലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.
RELATED STORIES
ഐഎംഎഫ് 'മധുരമോണം 2023' വര്‍ണാഭമായി ആഘോഷിച്ചു
30 Sep 2023 1:48 PM GMT20ാമത് സിഫ് ഈസ് ടീ ചാംപ്യന്‍സ് ലീഗിന് ഇന്ന് തുടക്കം
29 Sep 2023 3:04 AM GMTദുബയ് വിമാനത്താവളത്തില്‍ യാത്ര ചെയ്യാന്‍ ഇനി പാസ്പോര്‍ട്ട് വേണ്ട
21 Sep 2023 1:47 PM GMTജിദ്ദ കേരളാ പൗരാവലി സൗദി ദേശീയദിനം ആഘോഷിക്കുന്നു
13 Sep 2023 10:10 AM GMTഈജിപ്തില്‍ സ്കോളര്‍ഷിപ്പോടെ എംബിബിഎസ് പഠനാവസരം
13 Sep 2023 10:01 AM GMTകോട്ടയം സ്വദേശി അബുദാബിയില്‍ വാഹനമിടിച്ച് മരിച്ചു
12 Sep 2023 5:12 AM GMT