Sub Lead

'മോദിജിയുടെ സ്വകാര്യവത്കരണം അംഗീകരിക്കൂ, അല്ലെങ്കില്‍ സമരത്തെ ബാങ്ക് ജിഹാദ് എന്ന് വിളിക്കും'; വിമര്‍ശനവുമായി കുനാല്‍ കമ്ര

മോദിജിയുടെ സ്വകാര്യവത്കരണം അംഗീകരിക്കൂ, അല്ലെങ്കില്‍ സമരത്തെ ബാങ്ക് ജിഹാദ് എന്ന് വിളിക്കും; വിമര്‍ശനവുമായി കുനാല്‍ കമ്ര
X

ന്യൂഡല്‍ഹി: ബാങ്കുകള്‍ മോദിജിയുടെ സ്വകാര്യവത്കരണം അംഗീകരിച്ചില്ലെങ്കില്‍ ഗോഡി മീഡിയ വൈകാതെ ബാങ്ക് സമരത്തെ ബാങ്ക് ജിഹാദ് എന്ന് വിളിക്കുമെന്ന് സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര. സമരത്തെ ജിഹാദും ദേശ വിരുദ്ധ പ്രവര്‍ത്തനവുമായി ചിത്രീകരിക്കുന്ന മാധ്യമങ്ങളേയാണ് കുനാല്‍ കമ്ര പരിഹസിച്ചത്. തന്റെ ട്വിറ്റര്‍ പേജിലൂടെയായിരുന്നു കുനാല്‍ കമ്രയുടെ വിമര്‍ശനം.

'ബാങ്കുകള്‍ മോദിജിയുടെ സ്വകാര്യവത്കരണം ദയവായി അംഗീകരിക്കുക അല്ലെങ്കില്‍ ഗോഡി മീഡിയ വൈകാതെ ബാങ്ക് സമരത്തെ ബാങ്ക് ജിഹാദ് എന്ന് വിളിക്കും'. ഇതായിരുന്നു ട്വീറ്റ്.

പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിനെതിരെ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആണ് ഇന്നലെയും ഇന്നുമായി പണിമുടക്കുന്നത്. പണിമുടക്കില്‍ പൊതു സ്വകാര്യ വിദേശ ഗ്രാമീണ ബാങ്കുകളുടെ പ്രവര്‍ത്തനം നിശ്ചലമായി. മാര്‍ച്ച് 17ന് ജനറല്‍ ഇന്‍ഷുറന്‍സ് ജീവനക്കാരും 18ന് എല്‍ഐസി ജീവനക്കാരും പണിമുടക്ക് പ്രഖ്യാപിച്ചു. ശനി, ഞായര്‍ ദിവസത്തെ അവധി കൂടി ആയപ്പോള്‍ നാല് ദിവസമായി ബാങ്കുകള്‍ അടഞ്ഞുകിടക്കുകയാണ്.

Next Story

RELATED STORIES

Share it