കൊവിഡ് 19: ബംഗ്ലാദേശില്‍ ഈദുഗാഹുകള്‍ക്ക് വിലക്ക്
വലിയ മൈതാനങ്ങളില്‍ നടന്നിരുന്ന പെരുന്നാള്‍ നമസ്‌കാരങ്ങള്‍ ഒഴിവാക്കി കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് പള്ളികളില്‍ പ്രാര്‍ത്ഥന നിര്‍വഹിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം.

കൊവിഡ് പടരുന്ന പശ്ചാതലത്തില്‍ ബംഗ്ലാദിശില്‍ ഈദ് ഗാഹുകള്‍ക്ക് മതകാര്യ മന്ത്രാലയം വിലക്കേര്‍പ്പെടുത്തി. വലിയ മൈതാനങ്ങളില്‍ നടക്കുന്ന പെരുന്നാള്‍ നമസ്‌കാരങ്ങള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയതെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബംഗ്ലാദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സാധാരണയായി വലിയ മൈതാനങ്ങളില്‍ നടന്നിരുന്ന പെരുന്നാള്‍ നമസ്‌കാരങ്ങള്‍ ഒഴിവാക്കി കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് പള്ളികളില്‍ പ്രാര്‍ത്ഥന നിര്‍വഹിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം.
ഇത് സംബന്ധിച്ച യോഗത്തില്‍ മതകാര്യ മന്ത്രാലയം സെക്രട്ടറി എംഡി നൂറുല്‍ ഇസ് ലാം അധ്യക്ഷത വഹിച്ചതായി ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ മുഹമ്മദ് അന്‍വര്‍ ഹുസൈന്‍ പറഞ്ഞു. മെയില്‍ നടന്ന ഈദുല്‍ ഫിത്വറിനും സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
പള്ളികളിലെ പരവാതാനികള്‍ നീക്കം ചെയ്യുക, പ്രാര്‍ത്ഥനക്ക് മുന്‍പായി പള്ളിയും പരിസരവും അണുവിമുക്തമാക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങി നിര്‍ദേശങ്ങളും നല്‍കി.
ദേശീയ ഈദ് ഗാഹിന് പകരം ദേശീയ പള്ളിയായ ബൈതുല്‍ മുഖ്വറയില്‍ പ്രധാന പെരുന്നാള്‍ നമസ്‌കാരം നടത്താനും മതകാര്യ മന്ത്രാലയം തീരുമാനിച്ചു. കുട്ടികളും പ്രായമായവരും രോഗികളും ചടങ്ങുകളില്‍ പങ്കെടുക്കരുതെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി.
RELATED STORIES
മുലയൂട്ടാം; അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനും മനസ്സിനും
8 Aug 2022 5:59 AM GMTമീന്വില്പ്പന 'ത്രീസ്റ്റാര്'; തൊഴില് അഭിമാനമാക്കിയ വനിതകള്
20 July 2022 4:31 PM GMTപെണ്കരുത്തിന്റെ പ്രതീകം; ബൈക്കില് ഒറ്റയ്ക്ക് ഇന്ത്യ ചുറ്റാന് അംബിക
9 April 2022 6:30 AM GMT10 വര്ഷത്തിനിടെ നിര്മിച്ചുനല്കിയത് 160 വീടുകള് ; ...
7 March 2022 4:16 PM GMTഅന്താരാഷ്ട്ര വനിതാ ദിനാചരണം: കേരള വനിതാ കമ്മിഷന്റെ വനിതാ പാര്ലമെന്റ് ...
4 March 2022 1:55 PM GMTകുങ്ഫുവില് ബ്ലാക്ക് ബെല്റ്റ് നേടി പത്താം ക്ലാസുകാരി ഫിദ നൗറിന്
13 Feb 2022 5:09 AM GMT