Sub Lead

ബംഗളൂരു സ്‌ഫോടനക്കേസ്: പ്രതികളിലൊരാള്‍ക്ക് ഹൃദ്രോഗം; വിചാരണ മുടങ്ങി

കഴിഞ്ഞ കുറേനാളായി ഹൃദ്രോഗ ബാധിതനായിരുന്ന സാബിറിന് മതിയായ ചികിത്സ ലഭ്യമാക്കിയിരുന്നില്ല. വിദഗ്ദ ചികിത്സ ലഭ്യമാക്കണമെന്ന് നിരവധി തവണ വിചാരണ കോടതിയോട് ആവിശ്യപ്പെട്ടിരിന്നു. എന്നാല്‍ ജയിലധികൃതരോട് ഇക്കാര്യം ആവിശ്യപ്പെടാനാണ് കോടതി നിര്‍ദേശിച്ചത്.

ബംഗളൂരു സ്‌ഫോടനക്കേസ്: പ്രതികളിലൊരാള്‍ക്ക് ഹൃദ്രോഗം; വിചാരണ മുടങ്ങി
X

പി സി അബ്ദുല്ല

ബംഗളൂരു: ബംഗളൂരു സ്‌ഫോടന കേസിലെ പ്രതികളിലൊരാള്‍ക്ക് ഹൃദ്രോഗം. ഇതേതുടര്‍ന്ന് പ്രത്യേക കോടതിയില്‍ നടന്നിരുന്ന വിചാരണ മുടങ്ങി. സ്‌ഫോടന കേസിലെ പ്രതിയായ സാബിര്‍ ബുഖാരി(40)യെയാണ് ഹൃദ്രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

30ാം പ്രതിയായ പെരുമ്പാവൂര്‍ വല്ലം സ്വദേശിയായ സാബിര്‍ ബുഖാരി കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി വിചാരണ തടവുകാരനായി പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയാണ്.

കഴിഞ്ഞ കുറേനാളായി ഹൃദ്രോഗ ബാധിതനായിരുന്ന സാബിറിന് മതിയായ ചികിത്സ ലഭ്യമാക്കിയിരുന്നില്ല. വിദഗ്ദ ചികിത്സ ലഭ്യമാക്കണമെന്ന് നിരവധി തവണ വിചാരണ കോടതിയോട് ആവിശ്യപ്പെട്ടിരിന്നു. എന്നാല്‍ ജയിലധികൃതരോട് ഇക്കാര്യം ആവിശ്യപ്പെടാനാണ് കോടതി നിര്‍ദേശിച്ചത്.

ജയിലില്‍ ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഉയര്‍ന്ന രക്തസമ്മര്‍ദ്ധവും മറ്റ് നിരവധി രോഗങ്ങളും ബാധിച്ചിട്ടും സ്ഥിരമായി കോടതി വിചാരണ നടപടികളില്‍ നിന്ന് സാബിറിന് ഇളവനുവദിച്ചതുമില്ല.

വെള്ളിയാഴ്ച രാത്രി ജയിലില്‍വെച്ച് ശക്തമായ നെഞ്ച് വേദന അനുഭവപ്പെടുകയും ബംഗളൂരുവിലെ ജയദേവ ആശുപത്രിയില്‍ പ്രവേശിപ്പിക്കുയായിരുന്നു. ത്രീവപരിചരണവിഭാഗത്തില്‍ കഴിയുന്ന സാബിര്‍ ബുഖാരിയുടെ ഹൃദയവാല്‍വുകളില്‍ ഗുരുതരമായ തടസമുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്ത. അടിയന്തിരമായി വിദഗ്ദ ചികിത്സ ആവശ്യമാണെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതിക്ക് ചികിത്സ നല്‍കുന്ന കാര്യത്തില്‍ കോടതിയും ജയിലധികൃതരും കാണിച്ച നിസംഗത മനുഷ്യാവകാശ വിരുദ്ധമാണണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

Next Story

RELATED STORIES

Share it