Sub Lead

അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ വിലക്ക് ഏപ്രില്‍ 14 വരെ നീട്ടി

ചരക്ക് വിമാനങ്ങള്‍ക്കും സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ അനുമതി നല്‍കുന്ന പ്രത്യേക വിമാനങ്ങള്‍ക്കും വിലക്ക് ബാധകമാവില്ല.

അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ വിലക്ക് ഏപ്രില്‍ 14 വരെ നീട്ടി
X

ന്യൂഡല്‍ഹി: കൊവിഡ് 19 ലോകമാകെ പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഏപ്രില്‍ 14 വരെ നീട്ടി ഇന്ത്യ. ചരക്ക് വിമാനങ്ങള്‍ക്കും സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ അനുമതി നല്‍കുന്ന പ്രത്യേക വിമാനങ്ങള്‍ക്കും വിലക്ക് ബാധകമാവില്ല. മാര്‍ച്ച് 28 വരെയായിരുന്നു നേരത്തെ സര്‍വീസ് നിര്‍ത്തി വച്ചിരുന്നത്. ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് നിലവില്‍ മാര്‍ച്ച് 31 വരെയാണ് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. അത് നീട്ടുമോയെന്ന് വ്യക്തമല്ല.

വൈറസ് വ്യാപനം തടയാന്‍ ഏപ്രില്‍ 14 വരെയാണ് ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. രാജ്യ വ്യാപക ലോക്ക്ഡൗണിന്റെ ഭാഗമായി തീവണ്ടി സര്‍വീസുകള്‍, മെട്രോ സര്‍വീസുകള്‍, അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ എന്നിവയെല്ലാം നിര്‍ത്തിവച്ചിരിക്കുകയാണ്.

ഇന്ത്യയ്ക്ക് പുറമെ ലോകത്തെ വിവിധ രാജ്യങ്ങളും വിദേശ വിമാനങ്ങള്‍ക്ക് കര്‍ശന വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വ്യോമയാന മേഖലയില്‍ കടുത്ത പ്രതിസന്ധിയാണ് കൊറോണ വൈറസ് ബാധ സൃഷ്ടിച്ചിട്ടുള്ളത്. കടക്കെണിയിലായ എയര്‍ ഇന്ത്യയുടെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുമെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

Next Story

RELATED STORIES

Share it