Sub Lead

വിദ്വേഷജനകമായ കുറിപ്പോടെ ബേക്കറി പരസ്യം; ഉടമ അറസ്റ്റില്‍

ചെന്നൈയിലെ ടി നഗറിലുള്ള ജെയിന്‍ ബേക്കറീസ് ആന്‍ഡ് കണ്‍ഫെഷനറീസ് ഉടമ പ്രശാന്താണ് അറസ്റ്റിലായത്.

വിദ്വേഷജനകമായ കുറിപ്പോടെ ബേക്കറി പരസ്യം; ഉടമ അറസ്റ്റില്‍
X

ചെന്നൈ: വിദ്വേഷജനകമായ പരാമര്‍ശത്തോട് കൂടി ബേക്കറിയുടെ പരസ്യം ചെയ്ത കടയുടമ അറസ്റ്റില്‍. ചെന്നൈയിലെ ടി നഗറിലുള്ള ജെയിന്‍ ബേക്കറീസ് ആന്‍ഡ് കണ്‍ഫെഷനറീസ് ഉടമ പ്രശാന്താണ് അറസ്റ്റിലായത്.ഇയാള്‍ക്കെതിരെ വര്‍ഗീയ സ്പര്‍ദ്ധ പടര്‍ത്താന്‍ ശ്രമിച്ചതിനും കലാപമുണ്ടാക്കാന്‍ പ്രേരിപ്പിച്ചതടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.വാട്ട്‌സ്ആപ്പില്‍ ബേക്കറിയെക്കുറിച്ച് നല്‍കിയ പരസ്യമാണ് നടപടിക്ക് കാരണം.

തങ്ങളുടെ ബേക്കറിയില്‍ മുസ്ലിം വിഭാഗത്തിലുള്ളവര്‍ ജോലി ചെയ്യുന്നില്ലെന്നായിരുന്നു വാട്ട്‌സ്ആപ്പ് പരസ്യത്തില്‍ പറഞ്ഞത്. ബേക്കറി സാധനങ്ങള്‍ ഉണ്ടാക്കാന്‍ പ്രത്യേക വിഭാഗക്കാരില്ലെന്ന പരാമര്‍ശത്തിനെതിരെ നിയമ വിദഗ്ധരടക്കം വിമര്‍ശനം ഉയര്‍ത്തിയിരുന്നു. തങ്ങളുടെ ബേക്കറിയിലെ പലഹാരങ്ങള്‍ നിര്‍മ്മിക്കുന്നത് ജെയിന്‍ വിഭാഗത്തിലുള്ളവരാണെന്നായിരുന്നു അറിയിപ്പില്‍ പറയുന്നതെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ നേരത്തെ ചിലര്‍ ചോദിച്ച സംശയത്തിനുള്ള മറുപടിയാണ് അറിയിപ്പെന്നാണ് ബേക്കറി ഉടമകള്‍ അവകാശപ്പെടുന്നത്.

Next Story

RELATED STORIES

Share it