Sub Lead

ബഹ്‌റൈന്‍ സര്‍ക്കാര്‍ തടവിലാക്കിയവരെ മോചിപ്പിക്കണം: ആയത്തുല്ല ഇസ ഖാസിം

ബഹ്‌റൈന്‍ സര്‍ക്കാര്‍ തടവിലാക്കിയവരെ മോചിപ്പിക്കണം: ആയത്തുല്ല ഇസ ഖാസിം
X

മനാമ: ബഹ്‌റൈന്‍ സര്‍ക്കാര്‍ തടവിലാക്കിയ രാഷ്ട്രീയ പ്രവര്‍ത്തകരെ മോചിപ്പിക്കണമെന്ന് പ്രമുഖ ശിയാ പണ്ഡിതന്‍ ആയത്തുല്ല ഇസ ഖാസിം. സര്‍ക്കാരിന് കീഴ്‌പ്പെട്ടോ ദുഖിച്ചോ അല്ല ഇക്കാര്യം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരാത്ത, സ്വാഭാവിക നീതിയും മനുഷ്യന്റെ അന്തസും കണക്കാക്കിയാണ് ആവശ്യം ഉന്നയിക്കുന്നത്. സര്‍ക്കാരിന്റെ ദയക്കായി ആരും കാത്തുനില്‍ക്കുന്നില്ല. സ്വാതന്ത്ര്യം ദൈവികമായ അവകാശമാണ്. ദൈവിക നിയമത്തിന്റെ അടിസ്ഥാനത്തില്‍ അല്ലാതെ അത് ഹനിക്കാന്‍ ആര്‍ക്കും അധികാരമില്ല. ബഹ്‌റൈന്‍ സര്‍ക്കാരിന്റെ അടിച്ചമര്‍ത്തലുകളെ പ്രതിരോധിച്ചവരെയാണ് ജയിലില്‍ അടച്ചത്. ബഹ്‌റൈനിലെ പരിഷ്‌കരണ പ്രസ്ഥാനം എല്ലായ്‌പ്പോഴും സമാധാനപരമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. പക്ഷേ, സര്‍ക്കാര്‍ നടപടി അക്രമത്തിന് കാരണമായി. അത് സര്‍ക്കാരാണ് തിരുത്തേണ്ടതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.2011 മുതല്‍ 2014 വരെ ബഹ്‌റൈനില്‍ നടന്ന പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തവരെ മോചിപ്പക്കണമെന്നാണ് ആവശ്യം.

Next Story

RELATED STORIES

Share it