മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
BY BSR30 Sep 2023 7:37 AM GMT

X
BSR30 Sep 2023 7:37 AM GMT
പാലക്കാട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. വടക്കഞ്ചേരി കുന്നേങ്കാട് മനോജ് അജിത ദമ്പതികളുടെ മൂന്നര മാസം പ്രായമുള്ള മകന്‍ അയാനിക്ക് ആണ് മരിച്ചത്. അജിതയുടെ കിഴക്കഞ്ചേരി പുന്നപ്പാടത്തുള്ള വീട്ടിലാണ് സംഭവം. കുഞ്ഞിന് പാല്‍ കൊടുത്ത ശേഷം തൊട്ടിലില്‍ കിടത്തിയതായിരുന്നു. പിന്നീട് നോക്കിയപ്പോള്‍ കുട്ടിക്ക് അനക്കമുണ്ടായിരുന്നില്ല. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. പാലക്കാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം സംസ്‌കരിച്ചു. സഹോദരി: അനാലിക.
Next Story
RELATED STORIES
രാജസ്ഥാനും മധ്യപ്രദേശും പിടിച്ച് ബിജെപി; ഛത്തീസ്ഗഢും കൈവിടാന്‍...
3 Dec 2023 8:03 AM GMTതെലങ്കാനയില്‍ പരാജയം സമ്മതിച്ച് ബിആര്‍എസ്; കോണ്‍ഗ്രസിന് അഭിനന്ദനം
3 Dec 2023 5:26 AM GMTമധ്യപ്രദേശില്‍ 150 കടന്ന് ബിജെപി; 67 സീറ്റുകളില്‍ കോണ്‍ഗ്രസ്
3 Dec 2023 5:14 AM GMTനിയമസഭാ തിരഞ്ഞെടുപ്പ്; മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി മുന്നില്‍;...
3 Dec 2023 4:53 AM GMT20 ലക്ഷം രൂപ കൈക്കൂലി; തമിഴ്നാട്ടില്‍ ഇഡി ഉദ്യോഗസ്ഥന് പിടിയില്‍
2 Dec 2023 9:20 AM GMT'ജയ് ശ്രീറാം' വിളിക്കാന്‍ ആവശ്യപ്പെട്ട് കാഴ്ച പരിമിതിയുള്ള മുസ് ലിം...
1 Dec 2023 11:04 AM GMT