Sub Lead

ബാബരി മസ്ജിദ് കേസ്: മാധ്യമങ്ങള്‍ സംയമനം പാലിക്കണമെന്ന് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്

40 ദിവസം നീണ്ട വാദം കേള്‍ക്കലില്‍ വിവിധ കക്ഷികളുടെ അഭിഭാഷകര്‍ മുന്നോട്ട് വച്ച വാദമുഖങ്ങള്‍ മാധ്യമങ്ങള്‍ വിശദമായി റിപോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. ഈ വിഷയത്തില്‍ സുപ്രിംകോടതി അന്തിമ രൂപം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും അക്കാര്യം രാജ്യമാകെ അനുസരിക്കാന്‍ ബാധ്യസ്ഥരാണെന്ന തങ്ങളുടെ അഭിപ്രായവും നേരത്തേ വ്യക്തമാക്കിയിട്ടുമുണ്ട്.

ബാബരി മസ്ജിദ് കേസ്: മാധ്യമങ്ങള്‍ സംയമനം പാലിക്കണമെന്ന് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്
X

ന്യൂഡല്‍ഹി: അയോധ്യയിലെ ബാബരി മസ്ജിദ് കേസുമായി ബന്ധപ്പെട്ട സുപ്രധാന വിധി ഈ മാസം 17ന് മുമ്പ് സുപ്രിംകോടതി പുറപ്പെടുവിക്കാനിരിക്കെ മാധ്യമങ്ങള്‍ സംയമനവും നിഷ്പക്ഷതയും പാലിക്കണമെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്.

40 ദിവസം നീണ്ട വാദം കേള്‍ക്കലില്‍ വിവിധ കക്ഷികളുടെ അഭിഭാഷകര്‍ മുന്നോട്ട് വച്ച വാദമുഖങ്ങള്‍ മാധ്യമങ്ങള്‍ വിശദമായി റിപോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. ഈ വിഷയത്തില്‍ സുപ്രിംകോടതി അന്തിമ രൂപം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും അക്കാര്യം രാജ്യമാകെ അനുസരിക്കാന്‍ ബാധ്യസ്ഥരാണെന്ന തങ്ങളുടെ അഭിപ്രായവും നേരത്തേ വ്യക്തമാക്കിയിട്ടുമുണ്ട്.

മാധ്യമ സ്വാതന്ത്ര്യത്തെ എല്ലായ്‌പ്പോഴും തങ്ങള്‍ പിന്തുണയ്ക്കുന്നു. മാധ്യമ സ്വാതന്ത്ര്യം ഉറപ്പുവരുത്താന്‍ എല്ലാ നടപടികളും സ്വീകരിക്കുകയും ചെയ്യും. എന്നാല്‍, നമ്മുടേത് പോലെയുള്ള ബഹുമത, ബഹുസ്വര സമൂഹത്തില്‍ ന്യൂനപക്ഷങ്ങളുടേയും ദലിതരുടേയും ആദിവാസികളുടേയും സ്ത്രീകളുടേയും അടിച്ചമര്‍ത്തപ്പെട്ടവരുടേയും അവകാശ സംരക്ഷണത്തില്‍ നിര്‍ണായക പങ്കാണ് മാധ്യമങ്ങള്‍ക്ക് വഹിക്കാനുള്ളത്.

ബാബരി വിധിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്കും സാമൂഹിക മാധ്യമങ്ങള്‍ക്ക് കേന്ദ്ര വാര്‍ത്ത പ്രക്ഷേപണ അതോറിറ്റി (എന്‍ബിഎസ്എ)യുടെ കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങളുണ്ടായിട്ടും മാധ്യമങ്ങള്‍ കാണിക്കേണ്ട നിഷ്പക്ഷതയുടെ അടിസ്ഥാന തത്വങ്ങളെ പോലും കാറ്റില്‍ പറത്തിക്കൊണ്ടുള്ള റിപോര്‍ട്ടുകളാണ് ചില മാധ്യമങ്ങള്‍ പുറത്തുവിടുന്നത്.

ഒരു വലിയ വിഭാഗം മാധ്യമങ്ങള്‍ പ്രധാനമായും ദൃശ്യ മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണ കവറേജ് പൗരന്‍മാര്‍ക്കിടയില്‍ വിദ്വേഷവും ശത്രുതയും പ്രചരിപ്പിക്കുന്ന തരത്തിലാണെന്നും വ്യക്തിനിയമ ബോര്‍ഡ് ചൂണ്ടിക്കാട്ടി.

സുപ്രിംകോടതിക്ക് മുമ്പിലുള്ള ഒരു വിഷയം മാധ്യമ സ്വാതന്ത്ര്യത്തിന്റെ മേലങ്കിയണിഞ്ഞ് വിശേഷണമോ വ്യക്തിപരമായ അഭിപ്രായമോ മുന്‍വിധിയോ പക്ഷപാതമോ വൈകാരിക വിവരണമോ കൂടാതെനിയമപരമായ വീക്ഷണകോണില്‍നിന്നാവണം റിപോര്‍ട്ട് ചെയ്യേണ്ടത്. മാധ്യമങ്ങള്‍ നിഷ്പക്ഷതയുടെ അടിസ്ഥാന തത്ത്വം പാലിക്കുകയും അനുസരിക്കുകയും ചെയ്യുമെന്നും ഇക്കാര്യത്തിലുള്ള സുപ്രീംകോടതി മാര്‍ഗ നിര്‍ദേശങ്ങള്‍ മുറുകെ പിടിക്കുമെന്നും പ്രതീക്ഷിക്കുന്നതായും വ്യക്തിനിയമ ബോര്‍ഡ് വ്യക്തമാക്കി.

Next Story

RELATED STORIES

Share it