Sub Lead

ബാബരി കേസ് വിധി: ഫേസ്ബുക്ക് പോസ്റ്റിട്ടതിന് എം സ്വരാജ് എംഎല്‍എക്കെതിരേ പരാതി

വര്‍ത്തമാനകാല ഇന്ത്യയില്‍ മറിച്ചൊരുവിധിയുണ്ടാകുമെന്ന് നിഷ്‌കളങ്കരേ, നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരിക്കുന്നുവോ?' എന്നായിരുന്നു എം സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ബാബരി കേസ് വിധി: ഫേസ്ബുക്ക് പോസ്റ്റിട്ടതിന് എം സ്വരാജ് എംഎല്‍എക്കെതിരേ പരാതി
X

തിരുവനന്തപുരം: ബാബരി മസ്ജിദ് ഭൂമി കേസിലെ വിധിയുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിട്ടതിന് എം സ്വരാജ് എംഎല്‍എക്കെതിരേ പരാതി. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബുവാണ് ഡിജിപിക്ക് പരാതി നല്‍കിയത്. 'വര്‍ത്തമാനകാല ഇന്ത്യയില്‍ മറിച്ചൊരുവിധിയുണ്ടാകുമെന്ന് നിഷ്‌കളങ്കരേ, നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരിക്കുന്നുവോ?' എന്നായിരുന്നു ബാബരി വിധിക്ക് പിന്നാലെയുള്ള എം സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഡിജിപിക്ക് പരാതി നല്‍കിയെങ്കിലും നടപടിയില്ലാത്തതിനെ തുടര്‍ന്ന് ഇപ്പോള്‍ കോഴിക്കോട് ജില്ലാ പോലിസ് മേധാവിക്കും പരാതി നല്‍കിയതായി പ്രകാശ് ബാബു ഫേസ്ബുക്കിലൂടെ പറഞ്ഞു. ഡിജിപിയുടെയും കമ്മീഷണറുടെയും ആത്മാര്‍ത്ഥതയും വാക്കിന്റെ വിലയും നീതി ബോധവും കാണാന്‍ കാത്തിരിക്കുന്നുവെന്നാണ് പ്രകാശ് ബാബു ഫേസ്ബുക്കില്‍ കുറിച്ചത്.

അതേസമയം, വിധിക്ക് പിന്നാലെ സാമൂഹിക മാധ്യമങ്ങളിലൂടെ മതസ്പര്‍ധ ഉണ്ടാക്കുന്ന വിധത്തില്‍ അഭിപ്രായ പ്രകടനം നടത്തിയെന്നാരോപിച്ച് കൊച്ചിയില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കേരള പോലിസിന്റെ സൈബര്‍ ഡോം വിഭാഗമാണ് പോസ്റ്റ് കണ്ടെത്തിയത്. പ്രതികള്‍ക്കെതിരേ ഐപിസി 153 എ, 550 ബി, 120 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ബാബരി മസ്ജിദ് വിധിയുടെ പശ്ചാത്തലത്തില്‍ ഇന്നലെ മുതല്‍ സമൂഹിക മാധ്യമങ്ങളില്‍ പോലിസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. മതസ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ സമൂഹിക മാധ്യമങ്ങളില്‍ അഭിപ്രായ പ്രകടനം നടത്തിയാല്‍ ശക്തമായ നടപടിയെടുക്കുമെന്ന് നേരത്തെ തന്നെ സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it