Sub Lead

ബിഎസ് യദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും; കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം ഉടന്‍

ലിംഗായത്തിനെ അണിനിരത്തി ശക്തി തെളിയിക്കാനാണ് യെദ്യൂരപ്പ ആദ്യം ശ്രമിച്ചത്

ബിഎസ് യദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും; കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം ഉടന്‍
X

ബംഗളുരു: കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ രാജിവച്ചേക്കും. കേന്ദ്ര നേതൃത്വം എടുക്കുന്ന ഏത് തീരുമാനത്തെയും അംഗീകരിക്കുമെന്നാണ് യെദ്യൂരപ്പ അറിയിച്ചിരിക്കുന്നത്. നേരത്തെ പാര്‍ട്ടി തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് ബിജെപി മുഖ്യമന്ത്രിക്കെതിരേ വിമത നീക്കമുണ്ടാവുമെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു.

നിര്‍ണ്ണായക വോട്ടുബാങ്കായ ലിംഗായത്ത് സമുദായത്തെ ചൂണ്ടിക്കാണിച്ച് യെദ്യൂരപ്പ നടത്തിയ സമ്മര്‍ദ്ദ തന്ത്രം വിജയിച്ചില്ലെന്നാണ് സൂചന. നേരത്തെ ഡെല്‍ഹിയിലെത്തിയ യെദ്യൂരപ്പ അമിത് ഷാ, നരേന്ദ്ര മോദി എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. എന്നാല്‍ രാജി വിഷയത്തില്‍ തീരുമാനാകാതെ പിരിഞ്ഞു.

ലിംഗായത്തിനെ അണിനിരത്തി ശക്തി തെളിയിക്കാനാണ് യെദ്യൂരപ്പ ആദ്യം ശ്രമിച്ചത്. നിയമസഭാകക്ഷി യോഗവും യെദ്യൂരപ്പ വിളിച്ചിരുന്നു. എന്നാല്‍ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലുണ്ടായതിനെ തുടര്‍ന്ന് യോഗം ചേരാനായില്ല. ശക്തി തെളിയിക്കാന്‍ യെദ്യൂരപ്പ ശ്രമിച്ചാലും വിമത നീക്കമുണ്ടാവുമെന്ന സൂചന ലഭിച്ചതോടെയാണ് കേന്ദ്രം സമവായ ചര്‍ച്ചകള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കിയത്. അതേസമയം വരും തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരേ നിര്‍ണായക കരുനീക്കങ്ങള്‍ നടത്തുമെന്ന് ലിംഗായത്തിന്റെ ഭീഷണി ബിജെപിക്ക് വിനയാവും.

യെദ്യൂരപ്പയെ മാറ്റിയാല്‍ ബിജെപിക്കെതിരായ പടയൊരുക്കം ലിംഗായത്ത് ആരംഭിക്കും. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയാണ്ടാക്കുന്ന വിധത്തിലേക്ക് ഈ നീക്കത്തെ മാറ്റുമെന്നാണ് സമുദായത്തിന്റെ ഭീഷണി. യെദ്യൂരപ്പയുടെ രാജിക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് ലിംഗായത്ത് പ്രതിനിധികളുമായി ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ച നടത്താനും സാധ്യതയുണ്ട്. ബിജെപി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം യെദ്യൂരപ്പ തികയ്ക്കില്ലെന്നാണ് വിവരം.



Next Story

RELATED STORIES

Share it