Sub Lead

രാമക്ഷേത്ര നിര്‍മാണത്തിന് രണ്ട് കോടി സംഭാവനയുമായി മുന്‍ ഐപിഎസ് ഓഫിസര്‍ -സംവിധാനമില്ലാത്തതിനാല്‍ മടക്കി നല്‍കി

പ്രധാനമന്ത്രി നരേന്ദ്രമോദി രാമക്ഷേത്രം നിര്‍മാണത്തിന് ട്രസ്റ്റ് രൂപീകരിച്ചതായി പ്രഖ്യാപിച്ച ഉടനെ 10 കോടി സംഭാവന നല്‍കുമെന്ന് മുന്‍ ഐപിഎസ് ഓഫിസര്‍ പ്രഖ്യാപിച്ചിരുന്നു.

രാമക്ഷേത്ര നിര്‍മാണത്തിന് രണ്ട് കോടി സംഭാവനയുമായി മുന്‍ ഐപിഎസ് ഓഫിസര്‍  -സംവിധാനമില്ലാത്തതിനാല്‍ മടക്കി നല്‍കി
X

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കാന്‍ മുന്‍ ഐപിഎസ് ഓഫിസര്‍ രണ്ട് കോടി സംഭവന നല്‍കി. ബിഹാറില്‍ നിന്നുള്ള റിട്ട. ഐപിഎസ് ഓഫിസര്‍ കിഷോര്‍ കനാലാണ് രണ്ട് കോടിയുടെ ചെക്ക് കൈമാറിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദി രാമക്ഷേത്രം നിര്‍മാണത്തിന് ട്രസ്റ്റ് രൂപീകരിച്ചതായി പ്രഖ്യാപിച്ച ഉടനെ 10 കോടി സംഭാവന നല്‍കുമെന്ന് മുന്‍ ഐപിഎസ് ഓഫിസര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, രാമക്ഷേത്ര നിര്‍മാണത്തിനായുള്ള ട്രസ്റ്റിന് ഇത്രയും വലിയ തുക സംഭവാനയായി സ്വീകരിക്കാന്‍ സംവിധാനമില്ലാത്തതിനാല്‍ തുക മടക്കി നല്‍കി.

വിശ്വഹിന്ദു പരിഷത്ത് അംഗവും ശ്രീരാം ജന്മഭൂമി തീര്‍ത്ത ക്ഷേത്ര ട്രസ്റ്റിലെ ഏക ദലിത് അംഗവുമായ കമലേഷ് ചൗപാല്‍ ആണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

രാമക്ഷേത്രത്തിനായി 10 കോടി രൂപ സംഭാവന ചെയ്യുമെന്ന് കുനാല്‍ നേരത്തെ അറിയിച്ചിരുന്നു. പുതിയ ട്രസ്റ്റ് പ്രഖ്യാപിച്ചയുടനെ രണ്ട് കോടി രൂപയുടെ ചെക്കുമായി അയോധ്യയില്‍ എത്തി. എന്നാല്‍ അയോധ്യയിലെ ട്രസ്റ്റ് അംഗങ്ങള്‍ ചെക്ക് മടക്കി നല്‍കി.

Next Story

RELATED STORIES

Share it