Sub Lead

അയോധ്യയിലെ ഹനുമാന്‍ക്ഷേത്രത്തിലെ പൂജാരിയെ കഴുത്തറുത്ത് കൊന്ന നിലയില്‍ കണ്ടെത്തി

അയോധ്യയിലെ ഹനുമാന്‍ക്ഷേത്രത്തിലെ പൂജാരിയെ കഴുത്തറുത്ത് കൊന്ന നിലയില്‍ കണ്ടെത്തി
X

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ അയോധ്യയിലെ ഹനുമാന്‍ക്ഷേത്രത്തിലെ പൂജാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഹനുമാന്‍ ഗര്‍ഹി ക്ഷേത്രത്തിലെ പൂജാരിയായ രാം സഹ്രേ ദാസ്(44) ആണ് കൊല്ലപ്പെട്ടത്. ഹനുമാന്‍ഗര്‍ഹി ക്ഷേത്രത്തോട് ചേര്‍ന്നുള്ള മുറിയില്‍ രണ്ട് ശിഷ്യര്‍ക്കൊപ്പം താമസിച്ചിരുന്ന ഇദ്ദേഹത്തെ കഴുത്തറുത്ത് മരിച്ച നിലയിലാണ് കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് സംഭവം. രാമജന്മഭൂമി പരിസരത്തെ അതീവ സുരക്ഷാ മേഖലയിലുള്ള മുറിയിലാണ് സംഭവം. അതേസമയം, പൂജാരിക്കൊപ്പം താമസിച്ചിരുന്ന ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ടാമനെ കാണാതായതായും കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പോലിസ് പറഞ്ഞു. നാല് സംഘങ്ങളെ രൂപീകരിച്ചാണ് അന്വേഷണം. ഇന്ന് രാവിലെ ഏഴോടെയാണ് സംഭവത്തെക്കുറിച്ച് പോലിസിനെ അറിയിച്ചത്. പൂജാരി പ്രഭാത പ്രാര്‍ത്ഥനയ്ക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയപ്പോഴാണ് കഴുത്തറുത്ത നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഹനുമാന്‍ഗര്‍ഹി ക്ഷേത്രത്തിലെ പൂജാരിമാരില്‍ ഒരാളായിരുന്നു ദാസ്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് ദാസിനെ കൊലപ്പെടുത്തിയതെന്നാണ് സൂചന. ആയുധം ഇനിയും കണ്ടെടുക്കാനായിട്ടില്ല. ബുധനാഴ്ച രാത്രി ദാസ് തന്റെ ശിഷ്യന്മാരുമായി അഭിപ്രായ വ്യത്യാസമുണ്ടായതായും ഇത് ഏറ്റുമുട്ടലിന്റെ വക്കിലെത്തിയതായും പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. ദാസ് തന്റെ രണ്ട് ശിഷ്യന്മാരോടൊപ്പമാണ് ക്ഷേത്രത്തിനടുത്തുള്ള മുറിയില്‍ താമസിച്ചിരുന്നതെന്ന് സീനിയര്‍ പോലിസ് സൂപ്രണ്ട് രാജ് കരണ്‍ നയ്യാര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it