- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണം; ഏഴ് ആവശ്യങ്ങള്‍ ഉന്നയിച്ച് രാഷ്ട്രപതിക്ക് കത്ത്, അംഗീകരിച്ചില്ലെങ്കില്‍ ജീവനൊടുക്കും
ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുക, പശുവിനെ സംരക്ഷിത ദേശീയ അസ്തിത്വമായി പ്രഖ്യാപിക്കുക, ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടുവരിക, ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുക, പെണ്‍കുട്ടികള്‍ക്കു സൗജന്യ വിദ്യാഭ്യാസം, യുവാക്കള്‍ക്കു തൊഴില്‍, പെണ്‍കുട്ടികള്‍ക്കു സൗജന്യ വിദ്യാഭ്യാസം, യുവാക്കള്‍ക്കു തൊഴില്‍, രാമായണത്തെ ദേശീയ ഇതിഹാസമായി പ്രഖ്യാപിക്കുകയും എല്ലാ കരിക്കുലങ്ങളിലും ഉള്‍പ്പെടുത്തുകയും ചെയ്യുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍.

അയോധ്യ: ഏഴ് ആവശ്യങ്ങള്‍ ഉന്നയിച്ച് രാഷ്ട്രപതി റാംനാഥ് കോവിന്ദിന് കത്തയച്ച് അയോധ്യയിലെ സന്യാസി. തപസ്വി ചാവ്‌നിയിലെ മഹന്ത് പരംഹന്‍സ് ദാസാണ് കടുത്ത ഹിന്ദുത്വ ആശയങ്ങളുമായി ബന്ധപ്പെട്ട ആവശ്യങ്ങളുയര്‍ത്തി കത്തയച്ചത്.
ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ജീവിതം അവസാനിപ്പിക്കാനും അനുമതി തേടിയിട്ടുണ്ട്. കത്തിന്റെ പകര്‍പ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, അയോധ്യ ജില്ലാ മജിസ്‌ട്രേറ്റ് എന്നിവര്‍ക്കും കൈമാറി.
ദേശീയ താല്‍പര്യം മുന്‍നിര്‍ത്തി, രാജ്യത്തിന്റെ മറ്റൊരു വിഭജനം തടയുകയാണ് ലക്ഷ്യമെന്നും കത്തില്‍ പറയുന്നു. ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുക, പശുവിനെ സംരക്ഷിത ദേശീയ അസ്തിത്വമായി പ്രഖ്യാപിക്കുക, ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടുവരിക, ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുക, പെണ്‍കുട്ടികള്‍ക്കു സൗജന്യ വിദ്യാഭ്യാസം, യുവാക്കള്‍ക്കു തൊഴില്‍, പെണ്‍കുട്ടികള്‍ക്കു സൗജന്യ വിദ്യാഭ്യാസം, യുവാക്കള്‍ക്കു തൊഴില്‍, രാമായണത്തെ ദേശീയ ഇതിഹാസമായി പ്രഖ്യാപിക്കുകയും എല്ലാ കരിക്കുലങ്ങളിലും ഉള്‍പ്പെടുത്തുകയും ചെയ്യുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍.
'ഏഴ് ആവശ്യങ്ങളടങ്ങിയ കത്ത് താന്‍ രാഷ്ട്രപതിക്ക് അയച്ചു. ഈ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്നില്ലെങ്കില്‍ ജീവിതം അവസാനിപ്പിക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്' മഹന്ത് പറഞ്ഞു. ഹിന്ദു രാഷ്ട്രം എന്ന തന്റെ ആവശ്യത്തിനായി ഒക്ടോബറില്‍ മഹന്ത് അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയിരുന്നു. അദ്ദേഹത്തിന്റെ നില വഷളാകാന്‍ തുടങ്ങിയപ്പോള്‍ പോലിസ് ബലമായി ഉപവാസം അവസാനിപ്പിക്കുകയായിരുന്നു.
RELATED STORIES
വെള്ളത്തിലിറങ്ങുന്നവര് എലിപ്പനിക്കുള്ള ഡോക്സിസൈക്ലിന് കഴിക്കണമെന്ന് ...
24 May 2025 2:47 PM GMT25,000 രൂപ തിരികെ നല്കാത്തതിന് ആദിവാസി കുടുംബത്തെ അടിമയാക്കിയ ആള്...
24 May 2025 2:41 PM GMTഷഹബാസ് കൊലപാതകം; ആറ് പ്രതികളെന്ന് കുറ്റപത്രം
24 May 2025 2:23 PM GMT'' അമ്മേ ഞാന് മോഷ്ടിച്ചിട്ടില്ല''; കുര്ക്കുറെ ചിപ്സ് മോഷ്ടിച്ചെന്ന് ...
24 May 2025 2:20 PM GMTമലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപങ്ങള്ക്ക് നാളെ അവധി
24 May 2025 1:46 PM GMTകിണര് കുഴിക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് യുവാവ് മരിച്ചു
24 May 2025 1:04 PM GMT