Sub Lead

ആയിപ്പുഴ പെണ്‍വാണിഭക്കേസ് പ്രതി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തൂങ്ങിമരിച്ചു

കേസിലെ ഒന്നാംപ്രതി പട്ടാന്നൂരിലെ എന്‍ പി ഹാരിസിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്

ആയിപ്പുഴ പെണ്‍വാണിഭക്കേസ് പ്രതി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തൂങ്ങിമരിച്ചു
X

കണ്ണൂര്‍: പ്രമാദമായ ആയിപ്പുഴ പെണ്‍വാണിഭക്കേസ് പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനിടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കേസിലെ ഒന്നാംപ്രതി പട്ടാന്നൂരിലെ എന്‍ പി ഹാരിസിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളെ 2009ല്‍ തലശ്ശേരി അതിവേഗ കോടതി ജഡ്ജി പി ഇന്ദിര ജീവപര്യന്തം തടവിനു ശിക്ഷ വിധിച്ചിരുന്നു. കേസിലെ മറ്റു പ്രതികള്‍ക്ക് മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ കഠിനതടവാണ് വിധിച്ചിരുന്നത്. കേസില്‍ ആകെ 11 പ്രതികളാണുള്ളത്. 2009 ജനുവരി 5നാണ് കേസിന്റെ വിചാരണ അതിവേഗ കോടതി തുടങ്ങിയത്. നാലു മാസത്തിനുള്ളില്‍ കേസില്‍ വിധി പറയുകയും ചെയ്തു. മട്ടന്നൂര്‍ ഡിവൈഎസ്പിയായിരുന്ന എന്‍ പി ബാലകൃഷ്ണനാണ് കേസന്വേഷിച്ചിരുന്നത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പന്ത്രണ്ടാം വയസ്സുമുതല്‍ ലൈംഗിമായി പീഡിപ്പിക്കുകയും മറ്റുള്ളവര്‍ക്കായി കാഴ്ചവയ്ക്കുയും ചെയ്‌തെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. മറ്റു കേസുകളിലൊന്നും ഉണ്ടാവാത്ത വിധം ത്വരിതഗതിയിലുള്ള വിചാരണയും നിയനടപടികളുമാണ് ആയിപ്പുഴ പെണ്‍വാണിഭക്കേസില്‍ നടന്നിരുന്നത്. എല്ലാ പ്രതികളും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഇരിക്കെത്തന്നെയാണ് കേസിന്റെ വിചാരണ നടപടികളും കോടതി വിധിയുമുണ്ടായ്. പത്താംക്ലാസില്‍ പഠിക്കുമ്പോഴാണ് പെണ്‍കുട്ടി പീഡന വിവരം മാതാവിനോട് പറഞ്ഞത്. തുടര്‍ന്ന് മാതാവ് പോലിസില്‍ പരാതി നല്‍കുകയായിരുന്നു.




Next Story

RELATED STORIES

Share it