എഴുത്തുകാരന് പ്രഫ. സി ആര് ഓമനക്കുട്ടന് അന്തരിച്ചു
കൊച്ചി: എഴുത്തുകാരനും അധ്യാപകനുമായ പ്രഫ. സി ആര് ഓമനക്കുട്ടന്(80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരളാ സാഹിത്യ അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെയുള്ള പുരസ്കാരങ്ങള്‍ നേടിയിരുന്നു. സിനിമാ സംവിധായകന് അമല്‍ നീരദിന്റെ പിതാവാണ്. എറണാകുളം ലിസി ആശുപത്രിക്കുസമീപം 'തിരുനക്കര' വീട്ടിലാണ് താമസം. ഭാര്യ: പരേതയായ എസ് ഹേമലത. മകള്‍: അനുപ. മരുമക്കള്‍: ജ്യോതിര്‍മയി, ഗോപന് ചിദംബരം(തിരക്കഥാകൃത്ത്). 23 വര്‍ഷം എറണാകുളം മഹാരാജാസ് കോളജില്‍ അധ്യാപകനായിരുന്നു. എലിസബത്ത് ടെയ്ലര്, മിസ് കുമാരി എന്നിവരുടെ ജീവിതകഥകള്‍ എഴുതിയ ഓമനക്കുട്ടന് തുടങ്ങിയ 25ലേറെ പുസ്തകങ്ങളും 150ലേറെ കഥകളും എഴുതിയിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് പോലിസ് മര്‍ദനത്തില്‍ കൊല്ലപ്പെട്ട രാജനെക്കുറിച്ച് ഓമനക്കുട്ടന് എഴുതിയ 'ശവം തീനികള്‍' ഏറെ ചര്‍ച്ചയായിരുന്നു.
RELATED STORIES
മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തി അതിക്രമത്തിന് ഇരയാക്കിയ...
30 April 2024 5:39 AM GMTകര്‍ണാടകയിലെ ഹാസനില്‍ എസ്ഡിപിഐക്ക് പഞ്ചായത്ത് പ്രസിഡന്റ്
30 April 2024 5:18 AM GMTഅമിത് ഷാ സഞ്ചരിച്ച ഹെലികോപ്ടറിന് പറന്നുയരുന്നതിനിടെ നിയന്ത്രണം...
29 April 2024 12:58 PM GMTഹേമന്ത് സോറന്റെ അറസ്റ്റ്; എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്...
29 April 2024 12:56 PM GMTസുനിതയും അതിഷിയും തിഹാർ ജയിലിലെത്തി കെജ് രിവാളിനെ കണ്ടു
29 April 2024 12:47 PM GMTആരാധനാലയങ്ങളുടെ പേരില്‍ വോട്ട് തേടി; മോദിയെ അയോഗ്യനാക്കണമെന്ന ഹരജി...
29 April 2024 12:23 PM GMT