Sub Lead

എംഎല്‍എമാര്‍ക്ക് കോടികളുടെ കോഴ വാഗ്ദാനം: അന്വേഷത്തിന് പ്രത്യേക സംഘം; എതിര്‍പ്പുമായി ബിജെപി

കര്‍ണാടക നിയമസഭാ സ്പീക്കറുടെ നിര്‍ദ്ദേശ പ്രകാരമാണ് അന്വേഷത്തിന് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചത്.

എംഎല്‍എമാര്‍ക്ക് കോടികളുടെ കോഴ വാഗ്ദാനം:  അന്വേഷത്തിന് പ്രത്യേക സംഘം; എതിര്‍പ്പുമായി ബിജെപി
X

ബെംഗളൂരു: കര്‍ണാടകത്തിലെ ഭരണപക്ഷ എംഎല്‍എമാര്‍ക്ക് കോടികള്‍ കോഴ വാഗ്ദാനം ചെയ്യുന്ന ഓഡിയോ ടേപ്പുമായി ബന്ധപ്പെട്ട വിവാദം അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. കര്‍ണാടക നിയമസഭാ സ്പീക്കറുടെ നിര്‍ദ്ദേശ പ്രകാരമാണ് അന്വേഷത്തിന് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചത്.

അന്വേഷണ സംഘത്തിന് 15 ദിവസത്തെ സമയപരിധിയും നല്‍കിയിട്ടുണ്ട്. എന്നാല്‍, സര്‍ക്കാര്‍ തല അന്വേഷണത്തെ എതിര്‍ത്ത്് ബിജെപി രംഗത്തെത്തി. ബിജെപി നേതാക്കളായ ജഗതീഷ് ഷെട്ടാര്‍, ഗോവിന്ദ് കാജ്‌റോള്‍, ജെസി മധുസ്വാമി എന്നിവരാണ് അന്വേഷണത്തിനെതിരെ രംഗത്തെത്തിയത് സര്‍ക്കാര്‍ തല അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും സ്പീക്കര്‍ തന്നെ മറ്റൊരു അന്വേഷണ സമിതിയെ നിയമിക്കണമെന്നുമാണ് ബിജെപി നേതാക്കളുടെ ആവശ്യം.

കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി കുമാരസ്വാമി ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പയും ശരണ ഗൗഡയും തമ്മിലുള്ള ഓഡിയോ ടേപ്പ് പുറത്തുവിട്ടത്. എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്നും അതിനുള്ള തെളിവാണിതെന്നും വ്യക്തമാക്കിയാണ് ഇദ്ദേഹം രണ്ടു ഓഡിയോ ടേപ്പുകള്‍ പുറത്തുവന്നത്.

കൂറുമാറാന്‍ എംഎല്‍എയുടെ മകന്‍ ശരണ ഗൌഡയ്ക്ക് 10 കോടിയും മന്ത്രിപദവിയും വാഗ്ദാനം ചെയ്‌തെന്നായിരുന്നു. ഓഡിയോ ടേപ്പുകള്‍ വ്യാജമെന്ന് തെളിഞ്ഞാല്‍ രാജിവെയ്ക്കുമെന്നും കുമാരസ്വാമി വ്യക്തമാക്കിയിരുന്നു. ടേപ്പില്‍ സ്പീക്കര്‍ രമേഷിന്റെ പേരും പരാമര്‍ശിക്കപ്പെട്ടിരുന്നു. രാജിക്ക് സ്പീക്കര്‍ 50 കോടി ആവശ്യപ്പെട്ടെന്നാണ് ടേപ്പിലുള്ളത്.തനിക്കെതിരായ ആരോപണം സ്പീക്കര്‍ തള്ളിയിരുന്നു.

Next Story

RELATED STORIES

Share it