Sub Lead

പള്ളി ഇമാമിനെ കൊലപ്പെടുത്താന്‍ ശ്രമം; പിന്നില്‍ ആര്‍എസ്എസ്സെന്ന് ആരോപണം

വെള്ളായണി പള്ളിയിലെ അസിസ്റ്റന്റ് ഇമാം സജ്ജാദ് മൗലവിക്ക് നേരെയാണ് വധശ്രമമുണ്ടായത്. കുട്ടപ്പൂ സ്വദേശിയായ മൗലവി വീട്ടില്‍ പോയി പള്ളിയിലേക്ക് തിരിച്ചുവരുന്നതിനിടെ ആര്‍എസ്എസ് കേന്ദ്രമായ മലയത്തുവച്ചാണ് ആക്രമണശ്രമമുണ്ടായത്.

പള്ളി ഇമാമിനെ കൊലപ്പെടുത്താന്‍ ശ്രമം; പിന്നില്‍ ആര്‍എസ്എസ്സെന്ന് ആരോപണം
X

തിരുവനന്തപുരം: ജില്ലയിലെ എറ്റവും വലിയ ജമാഅത്തുകളിലൊന്നായ നേമം വെള്ളായണി ജുമാ മസ്ജിദിലെ അസി. ഇമാമിനെ നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. പള്ളിയിലെ അസിസ്റ്റന്റ് ഇമാം സജ്ജാദ് മൗലവിക്ക് നേരെയാണ് വധശ്രമമുണ്ടായത്. ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് സംഘമാണെന്നാണ് ആരോപണം. കുട്ടപ്പൂ സ്വദേശിയായ സജ്ജാദ് മൗലവി വീട്ടില്‍ പോയി പള്ളിയിലേക്ക് തിരിച്ചുവരുന്നതിനിടെ ആര്‍എസ്എസ് കേന്ദ്രമായ നേമം പരിസരത്തുള്ള മലയത്തുവച്ചാണ് ആക്രമണശ്രമമുണ്ടായത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം.

ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ഇമാമിനെ മലയത്തുവച്ച് രണ്ടുബൈക്കിലായി എത്തിയ നാലു പേരടങ്ങുന്ന സംഘം എടാ മേത്ത... തൊപ്പി ഇട്ടവനെ എന്നുവിളിച്ച് അധിക്ഷേപിച്ച് അക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്യുകയുമായിരുന്നു. ഇമാം അതിവേഗം ബൈക്ക് ഓടിച്ച് രക്ഷപ്പെടുകയായിരുന്നു. രണ്ടര കിലോമീറ്ററോളം അക്രമി സംഘം കൊല്ലെടാ എന്നാക്രോശിച്ച് ഇദ്ദേഹത്തെ പിന്തുടര്‍ന്നു. തുടര്‍ന്ന് ഇദ്ദേഹം പള്ളിയില്‍ ഓടിക്കയറിയാണ് രക്ഷപ്പെട്ടത്. പള്ളിയുടെ സമീപം വരെ അക്രമി സംഘം എത്തിയിരുന്നു.

തുടര്‍ന്ന് സംഭവം അറിഞ്ഞെത്തിയ പ്രദേശവാസികളും ജമാഅത്ത് ഭാരവാഹികളും പരാതി നല്‍കാന്‍ നേമം പോലിസ് സ്‌റ്റേഷനിലെത്തിയെങ്കിലും പരാതി സ്വീകരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് രാത്രി 12.30ഓടെ ഉന്നത പോലിസ് ഓഫിസര്‍മാരെത്തിയാണ് പരാതി സ്വീകരിക്കാന്‍ തയ്യാറയത്. സംഭവം നടന്നത് തൊട്ടടുത്ത സ്റ്റേഷന്‍ പരിധിയായ മലയന്‍കീഴിലായതിനാല്‍ അങ്ങോട്ട് കൈമാറുമെന്ന് പോലിസ് അറിയിച്ചു. പ്രതികളെ കണ്ടെത്താമെന്ന ഉറപ്പിനെതുടര്‍ന്നാണ് നാട്ടുകാര്‍ സ്റ്റേഷനില്‍നിന്നു പിരിഞ്ഞ് പോവാന്‍ തയ്യാറായത്.

Next Story

RELATED STORIES

Share it