സിപിഎം പ്രവര്‍ത്തകര്‍ക്കെതിരായ വധശ്രമം: നാലു ബിജെപി പ്രവര്‍ത്തകര്‍ക്ക് നാലര വര്‍ഷം തടവും പിഴയും
BY BSR9 March 2023 5:03 PM GMT

X
BSR9 March 2023 5:03 PM GMT
ചാവക്കാട്: സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ചു കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ക്ക് നാലര വര്‍ഷം തടവും പിഴയും വിധിച്ചു. ഗുരുവായൂര്‍ കണ്ടാണശ്ശേരി സ്വദേശികളായ വട്ടം പറമ്പില്‍ ബോഷി(42), വെട്ടത്ത് കുഴുപ്പിള്ളി സിജിന്‍ (41), കുഴുപ്പിള്ളി നിഖില്‍ (35), ഇരുപ്പുശ്ശേരി ബിജീഷ് (40) എന്നിവരെയാണ് ചാവക്കാട് അസി. സെഷന്‍സ് കോടതി നാലര കൊല്ലം തടവിനും 15,000 രൂപ പിഴ അടക്കാനും ശിക്ഷിച്ചത്. 2015 നവംബര്‍ എട്ടിനാണ് കേസിനാസ്പദമായ സംഭവം. 2015ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥികള്‍ വിജയിച്ചതിലുള്ള ആഹ്ലാദപ്രകടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കണ്ടാണശ്ശേരി കുറിയേടത്ത് ശരത്ത്, വട്ടംപറമ്പില്‍ സുര്‍ജിത്ത്, ഗീത, ശാന്തിനി, ഷീബ എന്നിവരെ ബിജെപി പ്രവര്‍ത്തകരായ പ്രതികള്‍ കണ്ടാണശ്ശേരി നാല്‍ക്കവലക്ക് സമീപം തടഞ്ഞുനിര്‍ത്തി ആക്രമിച്ച് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. ശരത്തിനെയും സുര്‍ജിത്തിനെയും കോണ്‍ക്രീറ്റ് കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച ഗീത, ശാന്തിനി, ഷീബ എന്നിവരെ തള്ളി വീഴ്ത്തി മാനഹാനി വരുത്തിയെന്നാണ് കേസ്. കണ്ടാണശ്ശേരി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടതിലുള്ള വിരോധത്തിലാണ് പ്രതികള്‍ ആക്രമണം നടത്തിയതെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പിഴ സംഖ്യ ശരത്തിനും സുര്‍ജിത്തിനും നല്‍കണമെന്നും കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷന് വേണ്ടി അഡീഷനല്‍ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ ആര്‍ രജിത് കുമാരാണ് ഹാജരായത്.
Next Story
RELATED STORIES
'ആര്എസ്എസുകാര് 21ാം നൂറ്റാണ്ടിലെ കൗരവര്'; രാഹുല് ഗാന്ധിക്കെതിരേ...
1 April 2023 12:07 PM GMTബംഗാള്, ഗുജറാത്ത് അക്രമങ്ങള് 2024ന്റെ ബിജെപിയുടെ ട്രെയിലര്...
1 April 2023 11:59 AM GMTകണ്ണൂര് കേളകത്ത് പുഴയില് കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി...
1 April 2023 7:22 AM GMTഅനധികൃതമായി യുഎസ് അതിര്ത്തി കടക്കാന് ശ്രമിച്ച ഇന്ത്യന് കുടുംബം...
1 April 2023 6:03 AM GMTകോഴിക്കോട്ട് വസ്ത്രാലയത്തില് വന് തീപ്പിടിത്തം; കാറുകള് കത്തിനശിച്ചു
1 April 2023 4:08 AM GMTമോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMT